Posts

Showing posts from 2014

ഏറുമാടത്തിലെ പ്രണയം

Image
സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ ചിതറിപ്പോകുന്ന ചിന്തകളിലേക്ക് എപ്പോഴത്തെയും പോലെ റിയ കടന്നു വന്നു. പരസ്പരം ഇഷ്ടം പറഞ്ഞ പ്രേമമാണെങ്കിലും അവളിൽ അകൽച്ചയുടെ നിഴൽ തോന്നലായി പടർന്നിരുന്നു. ഫോണ്‍ വിളിയ്ക്കുമ്പോഴും, നേരിൽ കണ്ട് സംസാരിയ്ക്കുമ്പോഴും അഖിൽ എന്ന് വിളിക്കേണ്ടി വരുമ്പോൾ പ്രണയത്തിലേക്കാളു പരി ആധികാരികതയാണ് അനുഭവപ്പെട്ടിരുന്നത്. ഒരാഴ്ചത്തെ ജോലി സമ്മാനിച്ച മടുപ്പ് വല്ലാതെ അലട്ടിയപ്പോളാണ് ഔട്ടിംഗിന് പോകാൻ വേണ്ടി അവളെ വിളിച്ചത്. ഒട്ടും മടിയില്ലാതെ അപ്പോൾ തന്നെ അവൾ അത് നിരസിച്ചു. "വേണമെങ്കിൽ ഫോണിൽ അൽപനേരം സംസാരിക്കാം. പുറത്ത് പോകാനൊന്നും അവളില്ലെന്ന് ". മടുപ്പിൽ നിന്നും വഴുതി മരവിപ്പിലേക്ക്.  അവൾ വരാൻ സമ്മതിച്ചിരുന്നേൽ അവിടേക്ക് ഒരു വട്ടം കൂടി പോകാമായിരുന്നു. സസ്പെൻസാക്കി കൊണ്ടുപോയി സർപ്രൈസാക്കാമെന്ന് കരുതിയതാ. ചമ്മിപ്പോയി... !!! നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ് മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒതുങ്ങി കൂടി നിൽക്കുന്ന "കണ്ടൽ തുരുത്ത് "അവിടേക്കായിരുന്നു അവളുമായി പോകുവാൻ തിരുമാനിച്ചത്. റിയയുമായി അടുക്കുന്നതിന് മുൻപാണ് ഒരു തവണ അവിടെ പോയത്. അവള് വന്നിരുന്നേൽ ആ വല

ചുംബനം തീണ്ടലാണോ ?

Image
ചുംബനം തീയാൽ തീണ്ടതാണ്... ചുംബനം തീണ്ടലാണോ ? അതെ... തീണ്ടലാണ് എപ്പോൾ ? ചുംബനം രാഷ്ട്രീയമാകുമ്പോൾ !!! ചുംബനം സ്വകാര്യവത്‌കരിക്കണം വമ്പൻ കോർപ്പറേറ്റുകൾ ഏറ്റെടുക്കണം ചൂലെടുപ്പിച്ചതും, മരം വെച്ചു പിടിപ്പിച്ചതും പോലെ വലിയ സെലിബ്രിറ്റികളെ കൊണ്ട് ഷെയർ ചെയ്യിപ്പിക്കണം അല്ലെങ്കിൽ !!! രാജഭരണം വീണ്ടും വരണം മഹാബലിയെ തിരികെ അധികാരമേല്പ്പിക്കണം പരശുരാമനെ കൊണ്ട് വീണ്ടും മഴു എടുപ്പിക്കണം  കുരുമുളക് കൃഷി എല്ലാ വീട്ടിലും തുടങ്ങിക്കണം കുരുമുളക് കൊണ്ട് കേരളം വിളയണം അയൽ രാജ്യങ്ങൾ അസൂയ പൂണ്ടണം ബ്രിട്ടീഷുകാർ വന്ന് രാജ്യം പിടിച്ചടക്കണം അങ്ങനെ എല്ലാ സ്വാതന്ത്ര്യവും നഷ്ട്ടപ്പെടണം സ്വാതന്ത്ര്യത്തിനായി അവർക്ക് മുൻപിൽ ചുംബന സമരം തുടങ്ങണം!!! അപ്പോൾ ചുംബനം തീണ്ടലാകില്ല...

വാട്സ് ആപ്പ്

Image
ഭർത്താവിന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ വാട്സ് ആപ്പ് ചാറ്റ്‌ നിർത്തി ഭാര്യ പ്രസന്നവതിയായി ഭർത്താവിനെ വീട്ടിലേക്ക് ആനയിച്ചു. ഭർത്താവ് ജോലി തിരക്കിന്റെ പിരി മുറുക്കത്തിൽ കിടക്കയിലേക്ക് ചാഞ്ഞു. ഭാര്യ വീണ്ടും ഒളിച്ച് വാട്ട്‌സ് ആപ്പ് ചാറ്റിംഗ് തുടർന്നു. മുഖം കഴുകാനായി ഭർത്താവ് വന്നപ്പോൾ ഭാര്യ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പതുങ്ങി. ജനാലയുടെ കർട്ടനിൽ വിരലോടിച്ചും, ഇടയ്ക്ക് കർട്ടന്റെ തുമ്പ് കെട്ടുകയും, അഴിക്കുകയും, കടിക്കുകയും ചെയ്ത് കൊണ്ട് ഭാര്യ ചാറ്റിംഗ് തുടർന്നു. ഭാര്യയുടെ ഇടതു തോളിൽ കൈ വെച്ച് പയ്യെ തന്നിലേക്ക് തിരിച്ച് ഫോണ്‍ വാങ്ങി ചാറ്റ് ചെയ്ത ആളിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് ഭർത്താവ് സംസാരിക്കുന്നു. "ഞാൻ ഭർത്താവ് യു .ഡി ക്ലാർക്കായി വില്ലേജ് ഓഫീസിൽ വർക്ക്‌ ചെയ്യുന്നു. വീട് വെയ്ക്കാനായി 6 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്. മുടക്കമില്ലാതെ അടക്കുന്നുണ്ട്. ഒരു ഹീറോഹോണ്ടാ സപ്ലെൻഡർ ബൈക്കുണ്ട് . വല്ലപ്പോഴും രണ്ട് ലാർജ് കഴിയ്ക്കും. ഇടയ്ക്ക് ഭാര്യയെ സിനിമയ്ക്കും,ഷോപ്പിങ്ങിനും കൊണ്ട് പോകും. വർഷത്തിൽ ഒരിക്കൽ മൂന്ന് ദിവസത്തെ ടൂറിന് പോകും. ഇടയ്ക്ക് ഭാര്യയുടെ വീട്ടിലും പോകും. ചില സൗന്ദര്യ പ്

ചൊറിയൻ പുഴു

Image
Paying gues t  ആയി ഒരു രണ്ടു നില വീടിന്റെ മുകളിലത്തെ നിലയാണ്  അവന്റെ താമസം. ഉറങ്ങാൻ കിടക്കാൻ താമസിച്ചെങ്കിലും പതിവില്ലാതെ അവൻ നേരത്തേ ഉണർന്നു. എന്നത്തേയും പോലെ അന്നും അവൻ ആദ്യം മുഖം കഴുകി തോർത്തി. അൽപനേരം ഇരുന്നതിനു ശേഷം അടുത്തുള്ള കടയിൽ നിന്നും പുട്ടും കടലയും കഴിക്കാനായി ഗോവണിപടിയിലൂടെ താഴേക്കു ഇറങ്ങി. രണ്ട്, മൂന്ന് പടി ഇറങ്ങികഴിഞ്ഞപ്പോൾ എന്തോ കണ്ടതു പോലെ അവൻ നിന്നു. അത് ഒരു ചൊറിയൻ പുഴു ആയിരുന്നു. അവൻ പതിയെ കാലിലിട്ടിരുന്ന ചെരുപ്പിന്റെ മുൻ ഭാഗം കൊണ്ട് ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് ചൊറിയൻ പുഴുവിനെ തള്ളിയിട്ടു. ചൊറിയൻ പുഴു ഉരുണ്ടുരുണ്ട്  ഒരു വശത്ത് ചെന്നു വീണു. വളരെയധികം കഷ്ടപ്പെട്ട്‌ വീണ്ടും അത്  ഇഴഞ്ഞു തുടങ്ങി.അവൻ ചൊറിയൻ പുഴുവിനെ ഒന്നു കൂടി ഇരുത്തി നോക്കി. എന്നിട്ട് ചുറ്റിനും ഒന്നു കണ്ണ് ഓടിച്ചു എന്തോ തിരയുന്നതു പോൽ. അവിടെ കിടന്ന ഒരു ഈർക്കിൽ എടുത്ത് പതിയെ ചൊറിയൻ പുഴുവിന്റെ വാലിൽ കുത്തിക്കൊണ്ടിരുന്നു. വേദന കൊണ്ട് ചൊറിയൻ പുഴു വെപ്രാളത്തോടെ പാഞ്ഞു. ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് മറിഞ്ഞും ഇഴഞ്ഞും ഉരുണ്ട പുഴുവിനെ ഈർക്കിൽ കൊണ്ട് കുത്തി താഴേക്ക് ഇട്ടു. താഴേ മണ്ണിൽ ച

ഒരു ഇന്റർവ്യൂം

Image
ബൈക്ക് ഓടിച്ചു കൊണ്ട് പോകുകയായിരുന്നെങ്കിലും അവന്റെ ചിന്ത വേറെവിടെയോ ആണെന്ന് മുഖത്തെ നർമ്മവികാരത്തിൽ നിന്നും മനസ്സിലാക്കാം. വണ്ടി നിർത്തി അടുത്ത കടയിൽനിന്നും സിഗരറ്റ് വാങ്ങി, പുകചുരുൾ ഊതി വിടുമ്പോഴും അതേ അവസ്ഥയിൽ ആയിരുന്നു. കുറച്ച് സമീപത്തായി രണ്ട്, മൂന്ന് ആളുകളും, ഒരു പശുവും ഉള്ള സംഘം കലപില കൂട്ടുന്നുണ്ടായിരുന്നു. പശുവിനെ കച്ചവടമാക്കുന്നതിനുള്ള ചെറിയ സമ്മേളനമായിരുന്നു അത്. പശുവിനെ കൊടുക്കുന്ന ആൾ അതിന്റെ ഗുണ ഗണങ്ങൾ വർണ്ണിക്കുന്നു. വാങ്ങാൻ വന്ന ആൾ ആ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പശുവിന് ചുറ്റും നടന്ന് തൊട്ടും, തടകിയും നോക്കുന്നു. സിഗരറ്റിൽ നിന്നും ആഞ്ഞ് പുക ഉള്ളിലേക്ക് വലിച്ച്  പരിഹാസ ചിരിയോടെ കഴിഞ്ഞുപോയ രണ്ടു സംഭവങ്ങൾ സംയോജിപ്പിച്ച് കൊണ്ട് അവൻ ഓർക്കുന്നു. ഒരു ജോലി ഉണ്ടെങ്കിലും കുറച്ചും കൂടി ശമ്പളം ഉള്ള ഒരു ജോലിക്കായി പോയ ഇന്റർവ്യൂവും, തൊട്ടു മുൻപ് പോയിട്ടുവന്ന ഒരു പെണ്ണുകാണൽ ചടങ്ങും സംയോജിപ്പിച്ച് കൊണ്ടാണ് ഓർമ്മയിൽ പുക ചുരുളാക്കുന്നത്. കൃത്യമായി വഴി അറിയാത്തതിനാൽ രണ്ട് സ്ഥലത്തേക്കും ചോദിച്ച്, ചോദിച്ചാണ് പോയത്. ഇന്റർവ്യൂവിന് ചെന്നിരുന്നതും പെണ്ണ് കാണലിന് ചെന്നിരുന്നതും ഏകദേശം ഒരു പോലെ തന്നെ

പാലപ്പൂമഴ

Image
"പാലപ്പൂവും, പൂഴിമണ്ണും, മൂക്കിലും, വായിലും കുമിഞ്ഞിറങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും  കുട്ടിക്കാലത്ത്  മുത്തശ്ശി പാടിത്തന്ന ആ ഈരടികൾക്ക് കാതോർത്തു... "പാതിരാവായതും, പാല പൂത്തതും പാണനാർ പാടിയതും പാഴായില്ല ഗന്ധർവൻ വന്നതും, പാല ഉണർന്നതും പൂമെത്ത ആയതും പാഴായില്ല  ഗന്ധർവൻ കൂടിയ പാലമരത്തിലെ പച്ചില തെന്നലും പാഴായില്ല ഉണ്ണി ഉറങ്ങുവാ, ഗന്ധർവാ പോകല്ലേ, ഉണ്ണി ഉണരോളം കാത്തിരിക്ക് "  മുത്തശ്ശി ഈരടികൾ ചൊല്ലുമ്പോൾ ഗന്ധർവൻ പോകുന്നുണ്ടോ എന്ന് കുഞ്ഞി കണ്‍പീലി ഇളക്കി ഇടക്കിടക്ക് ഞാൻ പാലമരത്തിലേക്ക് നോക്കും. അങ്ങനെ നോക്കി നോക്കി മുത്തശ്ശീടെ മടിയിൽ കിടന്നുറങ്ങും. നല്ല ഉറക്കമാകുമ്പോൾ പാലമരത്തിൽ അള്ളി കേറുന്നതും, മറിഞ്ഞു വീഴുന്നതും; അവിടെ കിടന്നു കരയുന്നതും സ്വപ്നം കാണും. സ്വപ്നത്തിലും, അല്ലാതെയും മുത്തശ്ശിയെ അമ്മ വഴക്ക് പറയുന്നത് കേൾക്കാം. "എന്തിനാണമ്മേ ഉണ്ണിയോട് ഗന്ധർവന്റെം, പാലേടെം മറ്റും പാട്ടും, കഥേം പറഞ്ഞു കൊടുക്കന്നത്‌,... കുഞ്ഞു മനസ്സല്ലേ... വല്ല ദീനോം വന്നു കൂടീല്ലേ...?"  അതു കേട്ട് മുത്തശ്ശി വായിൽ കിടന്ന മുറുക്കാൻ ഒതുക്കി കൊണ്ട്  "അങ്ങനെ ദീനോം ഒന്നും വര