Monday, December 29, 2014

ഏറുമാടത്തിലെ പ്രണയം


സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ ചിതറിപ്പോകുന്ന ചിന്തകളിലേക്ക് എപ്പോഴത്തെയും പോലെ റിയ കടന്നു വന്നു. പരസ്പരം ഇഷ്ടം പറഞ്ഞ പ്രേമമാണെങ്കിലും അവളിൽ അകൽച്ചയുടെ നിഴൽ തോന്നലായി പടർന്നിരുന്നു. ഫോണ്‍ വിളിയ്ക്കുമ്പോഴും, നേരിൽ കണ്ട് സംസാരിയ്ക്കുമ്പോഴും അഖിൽ എന്ന് വിളിക്കേണ്ടി വരുമ്പോൾ പ്രണയത്തിലേക്കാളു പരി ആധികാരികതയാണ് അനുഭവപ്പെട്ടിരുന്നത്. ഒരാഴ്ചത്തെ ജോലി സമ്മാനിച്ച മടുപ്പ് വല്ലാതെ അലട്ടിയപ്പോളാണ് ഔട്ടിംഗിന് പോകാൻ വേണ്ടി അവളെ വിളിച്ചത്. ഒട്ടും മടിയില്ലാതെ അപ്പോൾ തന്നെ അവൾ അത് നിരസിച്ചു. "വേണമെങ്കിൽ ഫോണിൽ അൽപനേരം സംസാരിക്കാം. പുറത്ത് പോകാനൊന്നും അവളില്ലെന്ന് ".

മടുപ്പിൽ നിന്നും വഴുതി മരവിപ്പിലേക്ക്. 

അവൾ വരാൻ സമ്മതിച്ചിരുന്നേൽ അവിടേക്ക് ഒരു വട്ടം കൂടി പോകാമായിരുന്നു. സസ്പെൻസാക്കി കൊണ്ടുപോയി സർപ്രൈസാക്കാമെന്ന് കരുതിയതാ. ചമ്മിപ്പോയി... !!!

നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ് മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒതുങ്ങി കൂടി നിൽക്കുന്ന "കണ്ടൽ തുരുത്ത് "അവിടേക്കായിരുന്നു അവളുമായി പോകുവാൻ തിരുമാനിച്ചത്. റിയയുമായി അടുക്കുന്നതിന് മുൻപാണ് ഒരു തവണ അവിടെ പോയത്. അവള് വന്നിരുന്നേൽ ആ വലിയ മരത്തിന്റെ ചുവട്ടിലെ ബുദ്ധന്റെ പ്രതിമയ്ക്കൊപ്പം കുറെ നേരം ഇരിയ്ക്കാമായിരുന്നു. പിന്നെ അവളുമായി ഏറുമാടത്തിൽ കയറി നിന്ന് തുരുത്തിന്റെ മൊത്ത കാഴ്ച അവളോടൊപ്പം
ഒന്നുകൂടി കാണാൻ ആഗ്രഹിച്ചത് അത്രയ്ക്ക് മനോഹരമായത് കൊണ്ടായിരുന്നു. വലിയ മരങ്ങളുടെ
ചില്ലയിൽ തുങ്ങി കിടക്കുന്ന വവ്വാലുകളുടെ കൂട്ടവും അവയുടെ കരച്ചിലും ചിലപ്പോൾ അവളെ പേടിപ്പെടുത്തുമായിന്നിരിക്കാം. പക്ഷെ മൊബൈലിന്റെ റിംഗ് അവനെ കണ്ടൽ തുരുത്തിന്റെ
ഓർമ്മ കാഴ്‌ചകളിൽ നിന്നും കമ്പ്യൂട്ടർ ഡെസ്കിലിരുന്ന മൊബൈലിലേക്ക് വലിച്ചിഴച്ചു.
റിയ കാളിംഗ്.. "അൽപനേരം സംസാരിയ്ക്കാനായിരിക്കും." അവൻ മൊബൈൽ സൈലന്റ് മോഡിലാക്കി വെച്ചു. പിന്നെയും റിയ  കാളിംഗ്... മനസ്സില്ലാ മനസോടെ അവൻ കാൾ അറ്റൻഡ്ചെ യ്തു. പരാതി പറച്ചിലിന്റെ മുഖഭാവം മാറി മറഞ്ഞ് അഖിലിന് സന്തോഷ ഭാവം വരുന്നു. അവൾ ഔട്ടിംഗിന് വരാൻ സമ്മതിച്ചിരിയ്ക്കുന്നു. അവൻ സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാടുന്നു. പക്ഷെ ഒരു കാര്യം അവൾ ഓർമ്മിപ്പിച്ചു."ബൈക്കിന്റെ പിന്നിലിരുന്ന് വരാൻ അവളില്ല സ്ഥലം പറഞ്ഞാൽ അവിടേക്ക് വാരാമെന്ന്." മതി... അത് മതില്ലോ!!! അഖിൽ ജീൻസും, ടീ ഷർട്ടും എടുത്തിട്ടു. പിന്നെ അത് ഊരിയിട്ടിട്ട് പാന്റ്സും, ഷർട്ടും ഇട്ടു. ഓടി പ്പോയി സോക്സും, കാൻവാസ് ഷുവും വലിച്ച് കേറ്റി ഇട്ടു. ബൈക്ക് സ്റ്റാർട്ട്‌ ചെയുത്‌ കുറെ ദുരം പോയി കഴിഞ്ഞാണ് അവൻ ഓർത്തത് അവൾ ബസിലല്ലിയോ വരൂന്നതെന്ന്. ബൈക്ക് തിരികെ കൊണ്ട് വെച്ചിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു. റിയയെ മൊബൈലിൽ വിളിച്ചിട്ട് ഇറങ്ങേണ്ട സ്റ്റോപ്പ്‌ പറഞ്ഞു കൊടുത്തു. രണ്ടാമത് ഒന്നു കൂടി വിളിച്ചതിന് റിയയുടെ വഴക്കുംവാങ്ങി അവൻ ബസ്സിൽ കയറി. ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയില്ല! അഖിൽ റോഡരുകിൽ കണ്ട ഒരു ബേക്കറിയുടെ മുൻപിലേക്ക് ചാടി ഇറങ്ങി. ബേക്കറി ഉടമയും പറഞ്ഞു , കണ്ടക്ടറും പറഞ്ഞു , യാത്രക്കാരും പറഞ്ഞു... "ഹാവ് എ നൈസ് ഡേ"!!!! എന്ന്. അവന് അങ്ങനാണ് തോന്നിയതെങ്കിലും അവർ പറഞ്ഞത് ഒന്നാം ക്ലാസ്സ്‌ പച്ചതെറി ആയിരുന്നുവെന്ന് അവരുടെ മുഖ ഭാവങ്ങളും ആക്ഷനും വ്യകതമാക്കി. ബേക്കറിയിൽ നിന്നും ബൾഗറും, പെപ്സിയും വാങ്ങി വലിയ ഗമയിൽ നടന്നിറങ്ങിയപ്പോൾ "പൈസ നിന്റെ മറ്റവൻ തരുമോ"... എന്ന് ബേക്കറി ഉടമ അലറി വിളിച്ച് കൊണ്ട് അഖിലിന്റെ കോളറിനെല്ലാം കൂടി കുത്തി പിടിച്ച് ചോദിച്ചപ്പോൾ ഒരുമ്മ കൊടുക്കാനാണ് അവന് തോന്നിയത്. ബാലൻസ് പോലും വാങ്ങാതെ അടുത്ത ബസ്സിൽ കയറി റിയയോട് പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി നിൽപ്പായി. "റിയ സാരി ഉടുത്തായിരിക്കുമോ വരുന്നത്... ഏയ് സാധ്യതയില്ല !!! ചിലപ്പോൾ  ഉടുത്താലോ... ?" അഖിൽ ബസ്‌സ്റ്റോപ്പിലെ ഷെഡിന് മുന്നിലുടെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നാലോച്ചിച്ചു. "സാരി ഉടുത്ത് ഇതുവരേയും കണ്ടിട്ടില്ല .ആദ്യമായിട്ട് ഔട്ടിംഗിന് വരൂന്നതല്ലേ... കൂട്ടുകാരികളുടെ പ്രരണമുലം ഉടുത്താലോ ...? എന്തെങ്കിലും ആട്ടെ എന്ന രിതിയിൽ ഷെഡിന്റെ സൈഡ് ബെഞ്ചിലിരിയ്ക്കുന്നു. കുറേ നേരമായിട്ടും റിയയെ കാണാത്തത് കൊണ്ട് അവൻ മൊബൈലിൽ വിളി തുടങ്ങി. റിംഗ് ചെയുത്‌ നിന്നതിന്റെ ദേഷ്യം അവന്റെ മുഖത്തുണ്ട്. ഒന്നു കൂടി കാൾ ചെയുത്‌ കൊണ്ടിരുന്നപ്പോൾ ഒരു ബസ്സ്‌ സ്പീഡിൽ വന്ന് നിന്നു. ബസ്സിൽ നിന്നും റിയ ഇറങ്ങി അവന്റെ അടുക്കിലേക്ക് നടന്നു. അവൻ ഇതു വരേയും കണ്ട റിയയെ ആയിരുന്നില്ല അപ്പോൾ അവിടെ കണ്ടത്. ആ അന്താളിപ്പ് ഉള്ളിലിരുത്തി കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു  "ഇത് പോലെഒരു ഡൾ കളർ ചുരിദാർ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല". ഇറങ്ങി ഓടിയാലോ..."അവൻ അവളുടെ അടുത്തേക്ക് നടന്ന് വളരെ സന്തോഷം വരുത്തികൊണ്ട് "യാത്ര എങ്ങനെ ഉണ്ടായിരുന്നു... ബസ്സിൽ തിരക്കുണ്ടായിരുന്നോ...? എന്നി കുശാലാനോഷണങ്ങൾ ചോദിച്ചു." കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ടാ... എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാൽ വാ പോകാം..." അവൾ കൂടുതൽ ഗൗരവഭാവത്തിൽ നിൽക്കുകയാണ്. അവൻ പിന്നിടൊന്നും മിണ്ടാതെ അവിടെ നിന്നും നടന്നു തുടങ്ങി. ഇടയ്ക്ക് അവന്റെ കൈയിലിരുന്ന സ്നാക്ക്സും, കവറും അവളുടെ കൈയിൽ കൊടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും; നടപ്പിന്റെ വേഗത കൂട്ടിയതല്ലാതെ കവറിൽ എന്താണെന്ന് പോലും അവൾ ചോദിച്ചില്ല. കുറേ ദൂരം പിന്നിട്ടപ്പോൾ എന്തോ ചോദിയ്ക്കാനായി അവൾ നിന്നു. അഖിൽ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് പെട്ടെന്ന് ചെന്ന് നിന്നു. "നാശം പിടിച്ച സ്ഥലം എത്താറായില്ലേ..." അവൾ ദേഷ്യത്തോടെ ചോദിച്ചു. അവൻ പല്ലുറുമ്മികൊണ്ട് ആഞ്ഞു നടന്നു. റിയ പിറുപിറുത്തു കൊണ്ട് പിറകേയും. കണ്ടൽ തുരുത്ത് അടുക്കാറാകുന്തോറും നഗരത്തിന്റെതായ തിരക്കുകൾ കുറഞ്ഞ് തുടങ്ങി. വാഹനങ്ങളുടേയും, ആളുകളുടേയും പോക്കും, വരവും നന്നേ കുറഞ്ഞിരിക്കുന്നു. നേരിയ തണുത്ത കാറ്റ് വിശുന്നുണ്ട്. കണ്ടൽ തുരുത്തിന്റെ പ്രധാന കവാടം വലിയ മതിലാൽ ചുറ്റപ്പെട്ടതാണ്. ആ മതിൽ നീണ്ടു നിവർന്ന് കിടക്കുകയാണ്. മതിലിനെ പറ്റിച്ചേർന്ന് ഇടതുർന്ന വള്ളി ച്ചെടികൾ കെട്ടിപ്പുണരൂന്നുണ്ട്. മതിലിന്റേയും, റോഡിന്റേയും വശങ്ങളിലായി ചെറുതും, വലുതുമായ ചെടികൾ മതിലിനെ തൊട്ടുരുമ്മികൊണ്ട് കിന്നാരം പങ്കുവെക്കുന്നുണ്ട്. മതിലകത്ത് നിൽക്കുന്ന മരങ്ങളിൽ പല തരത്തിലുള്ള കിളികൾ ചെക്കേറുന്നുണ്ട്. അഖിൽ കണ്ടൽ തുരുത്തിനെ മനസ്സിലേക്ക് ആവാഹിച്ച്‌ കഴിഞ്ഞിരിക്കുന്നു. റിയയുടെ മുഖത്ത് ചെറിയ പരിഭ്രാന്തി അലട്ടുന്നുണ്ട്. അവൾ നടത്തത്തിന്റെ വേഗം കൂട്ടി അഖിലിനടുത്തേക്ക് നടക്കുന്നു. കുറേ നേരത്തെ നടത്തത്തിനു ശേഷം അവർ കണ്ടൽ തുരുത്തിന്റെ പ്രധാന കവാടത്തിന് മുൻപിലെത്തുന്നു. അഖിൽ അകത്തേക്ക് കയറി കൊണ്ട്  "ആശ്വാസമായി... ഇന്ന് വലിയ തിരക്കില്ല. കുറേ സമയം സ്വസ്ഥമായിരിക്കാം..." റിയ എന്താ അവിടെ തന്നെ നിൽക്കുന്നത്...? ഇതാണ് കണ്ടൽ തുരുത്ത്... ഇഷ്ടപ്പെട്ടോ...?" റിയ കവാടത്തിനുള്ളിലേക്ക് കടന്നു കൊണ്ട് മൊത്തത്തിൽ വിക്ഷിക്കുന്നു. അവിടുത്തെ ശാന്തതയും, ശുചിത്വവും അവൾക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഒരു തൃപ്തില്ലായ്മ അവളെ അലട്ടുന്നുണ്ട്. അഖിൽ ബുദ്ധ പ്രതിമയെ ലക്ഷ്യമാക്കി നടക്കുകയാണ്. വലിയ ഒരു വ്യക്ഷവും, അതിനു ചുറ്റുമായി വ്യക്ഷതറയും, നടുക്കായി രണ്ട് കാൽവണ്ണയും കാണും വിധം ചമ്രം പടിഞ്ഞും, കൈകൾ കാൽവണ്ണയിൽ വെച്ചും, കണ്ണുകളടച്ച്‌ ഗാഡമായി പ്രാർത്ഥിക്കുന്ന ബുദ്ധ പ്രതിമ. അഖിൽ  ബുദ്ധനെ തന്നെ നോക്കി നിന്നു. റിയയും അങ്ങോട്ടേക്ക് നടന്നുവന്ന് നോക്കി നിൽക്കുന്നു. എന്നിട്ട്   ബുദ്ധന്റെ അരികിലേക്ക് മാറി ഇരിയ്ക്കുന്നു. കണ്ണുകളടച്ച്‌ ഒരു ദിർഘനിശ്വാസം വിടുന്നു. അത് കണ്ട് സന്തോഷത്തോടെ അഖിലും  ബുദ്ധന്റെ മറു വശത്ത്  ഇരിയ്ക്കുന്നു. ബുദ്ധനോടൊപ്പം അവരും നിശബ്ദത പങ്കിട്ട് ഇരുന്നു.


കുറച്ച് ദൂരെയായി കണ്ടൽക്കാടുകൾ ഇളക്കുന്ന ചേറിന്റെ മണം കാറ്റിലുടെ വരൂന്നുണ്ടെങ്കിലും മറു
വശങ്ങളിൽ നട്ടു പിടിപ്പിച്ചിരിക്കുന്ന ഔഷധച്ചെടികൾ ശിഥികരിക്കുന്നുണ്ട്. വവ്വാലുകളുടെ കൂട്ടകരച്ചിൽ ഇടയ്ക്ക് ഭിതി പരത്തുന്നുണ്ട്. അഖിൽ ഇടയ്ക്കിടയ്ക്ക് ഏറുമാടത്തിലേക്ക് നോക്കുന്നുണ്ട്. വലിയ ഒരു മരത്തിനോട് ചേർന്നാണ് ഏറുമാടം നിൽക്കുന്നത്. മരത്തെ ചുറ്റി പ്പിണഞ്ഞ് പോകുന്ന ഇരുമ്പ്  കോണിപ്പടിയിലുടെ നാലഞ്ച്‌ സന്ദർശകർ കേറിപ്പോകുന്നുണ്ട്.
ഇനി അവർ ഇറങ്ങിയാലേ അടുത്ത ആളുകൾക്ക് കേറാൻ പറ്റു... താഴെ ഒരു ബോർഡിൽ
എഴുതി വെച്ചിട്ടുണ്ട് "ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ കയറാൻ പാടുളളതല്ല ."
അഖിൽ ഇടയ്ക്കിടയ്ക്ക് അവർ ഇറങ്ങുന്നുണ്ടോയെന്ന്  ശ്രദ്ധിക്കുന്നുണ്ട്. ആ സമയം അവരുടെ
അടുത്തേക്ക് ഒരു വൃദ്ധൻ നടന്ന് വന്നിട്ട് പറഞ്ഞു. " ഇവിടെ വരുന്ന സന്ദർശകർ അവരുടെ അഡ്രസ്സും  ഫോണ്‍ നമ്പറും രേഖപ്പെടുത്തേണ്ടാതാണ്."    അതു കേട്ടിട്ട്  അഖിൽ എഴുന്നേറ്റിട്ട് " അതൊക്കെ ചെയ്തോളം... ഇപ്പോൾ അപ്പുപ്പൻ ഞങ്ങൾ ബുദ്ധനോടൊപ്പം ഇരിയ്ക്കുന്ന ഫോട്ടോ എടുത്ത് തരുമോ..."?   അഖിൽ മൊബൈലിന്റെ ക്യാമറ ഓണ്‍ ചെയ്ത് അപ്പുപ്പന്റെ കൈയിൽ കൊടുത്തിട്ട് സ്ക്രിനിൽ ടച്ച്‌  ചെയ്യേണ്ട രിതി പറഞ്ഞു കൊടുക്കുന്നു. എന്നിട്ട് തിരികെ വന്ന് ഇരിയ്ക്കുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന റിയ പിറുപിറുക്കുന്നു."ഈ കിളവൻ ആദ്യമായിട്ടാണ് ക്യാമറ മൊബൈൽ കാണുന്നത് തന്നെ." അപ്പുപ്പൻ പല തവണ നോക്കിയിട്ടും നടക്കുന്നില്ല.പല തവണ ക്ലിക്ക് ആയെങ്കിലും അതിലൊന്നും കൃതൃമായി അവർ പതിഞ്ഞിരുന്നില്ല. രണ്ടു മൂന്ന് തവണ അഖിൽ ചെന്ന് അപ്പുപ്പനെ പഠിപ്പിച്ചു കൊടുത്തു. റിയ സഹികെട്ട് ഇരിക്കുകയാണ്. അപ്പുപ്പനാണെങ്കിൽ വാശിയും. അവസാനം ഒരെണ്ണം ഒപ്പിച്ചെടുത്തു. മൊബൈൽ തിരികെ കൊടുത്തിട്ട്  അപ്പുപ്പൻ നടന്ന് കൊണ്ട്  "ഇത്രേം കഷ്ടപ്പെടെണ്ട കാര്യമുണ്ടായിരുന്നോ മോനേ... ഒരു 'സെൽഫി'എടുത്താൽ മതിയായിരുന്നല്ലോ...? അതല്ലേ ഇപ്പോഴത്തെ രിതി"... ഇത് കേട്ടിട്ട് അഖിലും, റിയുയും പരസ്പരം അന്താളിപ്പോടെ നോക്കി ഇരുന്നുപോയി. അന്താളിപ്പ് മാറ്റി അഖിൽ എറുമാടത്തിലേക്ക് നോക്കി കൊണ്ട് "അപ്പുപ്പൻ തോൽപ്പിച്ച് കളഞ്ഞല്ലോ...?"ഏറുമാടത്തിൽനിന്നും ആളുകൾ തിരികെ ഇറങ്ങുണ്ടായിരുന്നു. എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അഖിൽ റിയയുടെ കൈയ്ക്ക് പിടിച്ചുകൊണ്ട് ഏറുമാടത്തിലേക്ക്‌ ഓടി. അവൻ ആവേശത്തോടെ അവളുടെ കൈയ്ക്ക് പിടിച്ചും കൊണ്ട് വളരെ പെട്ടെന്നു രണ്ട് മൂന്ന് ചുറ്റു കോണിപ്പടികൾ വലിഞ്ഞ് കേറി മുകളിലെത്തി. അഖിൽ കിതച്ച് കൊണ്ട് അവളുടെ കൈ വിടുവിച്ച്  ഏറുമാടത്തിന്റെ ഒരു വശത്തേക്ക്‌ നടന്നു നീങ്ങി ചുറ്റുപ്പാടും വീക്ഷിക്കുന്നു. വലിയ മരങ്ങളിൽ കിഴക്കാം തുക്കായി കിടക്കുന്ന അനേകം വവ്വാലുകളെ കൈ ചുണ്ടികൊണ്ട് റിയയോട്‌ അങ്ങോട്ട്‌ നോൽക്കാനായി പറഞ്ഞ് തിരിയുമ്പോൾ അവശതയോടെ കിതക്കുകയായിരുന്നു റിയ. വെള്ളം വെള്ളം എന്ന് പറഞ്ഞ് ആംഗ്യം  കാണിക്കുന്നത് കണ്ടിട്ട് അവൻ പെട്ടെന്ന് കൈയിലിരുന്ന കവറിൽ നിന്നും പെപ്സി പൊട്ടിച്ച്‌ അവൾക്ക് നീട്ടുന്നു. അവൾ അതുവാങ്ങി കുടിച്ച് കൊണ്ട് താഴേക്ക് ഇരിക്കുന്നു. അവനും കൂടെ ഇരുന്ന് കൊണ്ട്; "എന്താ റിയ... എന്ത് പറ്റി"... അവൾ കിതച്ച് കൊണ്ട്; എന്ത് പറ്റിയേന്നോ... കുത്തനെ ഉള്ള ഈ കോണിപ്പടി വലിച്ച് കേറ്റിയിട്ട്... ഞാനീ കുന്ത്രാണ്ടത്തിൽ ആദ്യമായിട്ടാ കേറുന്നേ... എന്തൊരു കുലുക്കമാണ്... എനിക്ക് പേടിയാവുന്നു" അഖിൽ എഴുന്നേറ്റു കൊണ്ട്;" ശ്ശെടാ ഇങ്ങനെ പേടിച്ചാലോ...? കുറച്ച് നേരം അവിടെതന്നെ ഇരുന്നു വിശ്രമിക്ക്... പിന്നെ പയ്യെ ചുററും നോക്കി കണ്ടിട്ട് പതുക്കെ ഇറങ്ങാം..."അവൻ കുറച്ച് നീങ്ങി കൊണ്ട്... ഞാൻ ആ വവ്വാൽ കുട്ടത്തെ ഒന്നു നോക്കട്ടേ....? അഖിൽ പെട്ടെന്നു നടന്ന് നീങ്ങിയപ്പോൾ ഏറുമാടം മൊത്തത്തിൽ ഒന്ന് ഉലഞ്ഞു നിന്നു. അതിൽ റിയാ വെപ്രാളപ്പെട്ട് കൊണ്ട്; "അനങ്ങാതെ എന്റെ കൂടെ ഇരിക്കുന്നുണ്ടോ... അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഈ കുന്ത്രാണ്ടം കുലുക്കാതെ!!! എനിക്ക് അമ്മയെ കാണണം...!!! അഖിൽ ഞെട്ടി തിരിഞ്ഞ് കൊണ്ട്..."ങ്ങേ!!! അമ്മയെ കാണണമെന്നോ...? എന്തൊക്കയാ ഈ പെണ്ണ് പറയുന്നേ? വെറുതെ എന്നെയും കൂടി പേടിപ്പിക്കാതേ... അവൾ അതൊന്നും കേൾക്കാതെ ഏറുമാടത്തിന്റെ തുണിൽ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. അമ്പരപ്പ് മാറി അവന് ശരിയ്ക്കും പേടിയായി തുടങ്ങി. കാര്യങ്ങൾ കൈ വിട്ട്‌ പോകുമോ എന്ന ഭയത്താൽ അവൻ നിന്നടുത്തു നിന്നും നടന്നു നീങ്ങാൻ ശ്രമിച്ചപ്പോൾ ഏറുമാടം പിന്നെയും കുലുങ്ങി. അപ്പോൾ റിയയുടെ കരച്ചിലിന്റെ ശക്തി കുടി. കരച്ചിൽ കേട്ട് താഴെ നിന്നും കുറച്ച് സന്ദർശകരും, അപ്പുപ്പനും ചോദ്യങ്ങൾ തുടങ്ങി. അഖിൽ ഒരു വിധത്തിൽ കാര്യങ്ങൾ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. താഴെ നിന്നവരോട് അഖിൽ ഉച്ചത്തിൽ സംസാരിച്ചപ്പോഴും അപമാനഭാരത്താലും അവൾ ഉറക്കെ ഉറക്കെ കരഞ്ഞു. ഈ വെപ്രാളത്തിനിടയിൽ റിയ അവളുടെ അമ്മയേയും, കുട്ടുകാരികളേയും ഫോണ്‍ വിളിച്ചു പറഞ്ഞു. ഏറുമാടത്തിന്റെ താഴെ നിന്നും ഒരാൾ മുകളിലേക്ക് വരാൻ ശ്രമം നടത്തിയെങ്കിലും കോണിപ്പടി കയറിയപ്പോൾ ഏറുമാടം ആടി ഉലഞ്ഞു. റിയ വാവിട്ട് കരയാനും തുടങ്ങി. അഖിൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും; പാഴായിപ്പോയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ റിയയുടെ അമ്മയും, അച്ഛനും, കുറച്ചു ഫ്രെണ്ട്സും ഏറുമാടത്തിന്റെ താഴേക്ക് ഓടി വന്നു. അമ്മയെ കണ്ടതും റിയ അലറി കരയാൻ തുടങ്ങി. "അമ്മേ... എനിക്ക് പേടിയാവുന്നേ... താഴേക്കിറങ്ങാൻ പറ്റുന്നില്ല... ഈ കാലമാടൻ എന്നെ കൊല്ലാൻ കൊണ്ടു വന്നതാണോ... ?" ഇത് കേട്ട് അഖിൽ തലയിൽ കൈ വെച്ച് കൊണ്ട് ഏറുമാടത്തിന്റെ തൂണിനടുത്തേക്ക് നിരങ്ങി നീങ്ങി ഇരുന്നിട്ട് തല  തൂണിലിടിക്കുന്നു. അമ്മ  ഏറുമാടത്തിലേക്ക് കേറാൻ ശ്രമിച്ചപ്പോൾ  അവിടെ കുടി നിന്നവർ നേരത്തെ പാളിയ ശ്രമത്തെ ഓർമ്മിപ്പിച്ച് കൊണ്ട് തടഞ്ഞു. അഖിലിന്റെ ഒന്ന്, രണ്ട് ഫ്രെണ്ട്സും അവിടേക്ക് എത്തി. റിയയുടെ അച്ചനാണെങ്കിൽ ആരൊക്കൊയോ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് അഖിലിനെ രൂക്ഷമായി നോക്കി ശകാരിക്കുകയും ചെയ്യുന്നുണ്ട്.


ഉച്ചവെയിലേറ്റ് തുടങ്ങിയപ്പോൾ വാവലുകൾ ചിറകുകളൊക്കെ ഇളക്കി അടിച്ചു ഒതുക്കി കൊണ്ട് ഉറക്കെ ഉറക്കെ ശബ്ദമുണ്ടാക്കി. കരഞ്ഞ് തളർന്നെങ്കിലും റിയ എങ്ങലടിച്ച്  കൊണ്ടിരുന്നു. അപ്പുപ്പൻ വിളിച്ചതനുസരിച്ചു ഫയർ ഫോഴ്സുകാർ തുരുത്തിലെത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിയുന്നു. ഒരു ഓഫീസർ താഴെനിന്നു കൊണ്ട് അഖിലിനോട് എങ്ങനെയെങ്കിലും റിയയെ ഇരുന്നിടത്ത് നിന്നും അൽപം അങ്ങോട്ടോ, ഇങ്ങോട്ടോ നീക്കാൻ നിർദേശം കൊടുക്കുന്നു. ആ സമയം തന്നെ വേറൊരു ഓഫീസർ അവരുടെ ഏണി മരത്തിൽ ചാരി വെച്ച് അതിലുടെ കേറി റിയ ഇരിക്കുന്നു വശത്തായി എത്തി കൊണ്ട് സമാധാന വാക്കുക്കൾ കൊണ്ട് അനുനയിപ്പിക്കാൻ ശ്രമിക്കുന്നു കൂടെ അഖിലും. അതെല്ലാം അവൾ കരഞ്ഞ് കൊണ്ട് കേൾക്കുന്നെണ്ടെങ്കിലും അവസാനം അവരോടായി പറഞ്ഞു."ഒരു തരത്തിലും എനിക്ക് ഈ ഏറുമാടത്തിന്റെ കുത്തനെയുള്ള കോണിപ്പടികൾ ഇറങ്ങാൻ പറ്റില്ല. താഴോട്ടു നോൽക്കുമ്പോൾ തന്നെ പേടിയാവുന്നു. അഖിലേ........ എനിക്ക് പേടിയാടാ...  അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അഖിലിന്റെ കണ്ണും നിറഞ്ഞു. ഓഫീസർ ഏണിയിലുടെ താഴേക്ക് ഇറങ്ങി കൊണ്ട്."ശരി ശരി... മോള് വിഷമിയ്ക്കണ്ടാ... അഖിലേ... നീ ധൈര്യം കൈ വിടാതെ അവളെ സമാധാനിപ്പിച്ച് കൊണ്ടേ ഇരിയ്ക്ക്." താഴെ എത്തിയ ഓഫീസർ മറ്റ് ഓഫീസറുമാരുമായി കുടി ആലോചിച്ച് എന്തോ പ്ലാൻ ചെയ്യൂന്നു. ഒരു ഓഫീസർ അഖിലിന്റെ ഫോണ്‍ നമ്പർ വാങ്ങി അഖിലിനോട് ഫോണിൽ സംസാരിയ്ക്കുന്നു. ഫോണ്‍ വെയ്ക്കുമ്പോൾ അവൻ താഴെ നിന്ന ഓഫീസറിനെ നോക്കി ഇത് നടക്കുവോ എന്ന ഭാവത്തിൽ നിരാശയോടെ നോക്കുന്നു. കുറച്ച് ഓഫീസേഴു്സ്‌ വെളിയിലേക്ക് ഓടുന്നു. ഫയർ ഫോഴ്സിന്റെ വരവും, എങ്ങനെ ഒക്കെയോ കേട്ടറിഞ്ഞും ആളുകൾ തുരുത്തിലേക്ക്  വന്നുകുടി. അച്ഛനും, അമ്മയും, ഫ്രെണ്ട്സും, അപ്പുപ്പനും, മറ്റുള്ളവരും ടെൻഷൻ നിറഞ്ഞ് വിർപ്പുമുട്ടി അങ്ങിങ്ങായി ഇരിയ്ക്കുന്നു. അങ്ങോട്ടേക്ക് നാലഞ്ച് ഓഫീസേഴ്സ് വലിയ വല ചുമന്നു കൊണ്ട് വരുന്നു. മറ്റ് ഓഫീസേഴു്സും അവിടെ നിന്നവരും കുടി എറുമാടത്തിന്റെ ചുറ്റിനും വരത്തക്ക രീതിയിൽ  വലിച്ച് കെട്ടുന്നു. ഒന്ന് രണ്ട് പേർ; കെട്ടിയ വലയിൽ കേറി ചാടി നോക്കി സുരക്ഷ ഉറപ്പ് വരുത്തുന്നു. എന്നിട്ട് ഒരു ഓഫീസർ അഖിലിനെ ഫോണിൽ വിളിയ്ക്കുന്നു.അവൻ മനസ്സില്ലാ മനസ്സോടെ തലയാട്ടി കൊണ്ട് ഫോണ്‍ വെയ്ക്കുന്നു. താഴെ തളർന്ന് കിടന്ന് കരയുന്ന റിയയോടായി ദേഷ്യം വരുത്തികൊണ്ട്... "നിന്നെ കൊല്ലാൻ കൊണ്ടു വന്നതല്ല ഞാൻ... നിന്നോടൊപ്പം അല്പനേരം ചില വഴിയ്ക്കണമെന്നേ ഉള്ളായിരുന്നു. അതിങ്ങനെ പുലിവാലാകുമെന്ന് ഞാൻ ഒരിയ്ക്കലും കരുതിയില്ല.എനിക്ക് മതിയായി. എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റുകാരനായി. എന്തായാലും നിന്റെ വീട്ടുകാരും, നാട്ടുകാരും എന്നെ വെറുതെ വിടില്ല... നീ വരൂന്നെങ്കിൽ എന്റെ കൂടെ ഇറങ്ങി വാ... അല്ലേൽ ഇവിടെ കിടന്ന് പണ്ടാരമടങ്ങ്." അഖിൽ അത്രയും പറഞ്ഞ് കൊണ്ട് ഇറങ്ങാൻ ഭാവിയ്ക്കുന്നു. അവൾ പെട്ടെന്ന് തൂണിൽ നിന്നും പിടി വിട്ട് ചാടി എഴുന്നേറ്റ് അവന്റെ കൈയ്ക്ക് കേറിപ്പിടിക്കുന്നു."പ്ലീസ് അഖിൽ... എന്നെ ഒറ്റക്കാക്കി പോകരുത്". സത്യമായിട്ടും എനിക്ക് ഇറങ്ങാൻ കഴിയാത്തത് കൊണ്ടാണ്. പിന്നെ പേടിച്ച് അങ്ങനെക്കെ പറഞ്ഞ് പോയതാണ്..."അവൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട്, "എങ്കിൽ ഇനിം താഴെ ഇരിക്കരുത്. അമ്മയ്ക്ക് നിന്നോട് എന്തോ പറയണമെന്ന്. താഴെ നിന്നും ഉറക്കെ സംസാരിയ്ക്കാൻ പറ്റാത്തത് കൊണ്ട് ഫോണിലേക്ക് വിളിക്കും. അവൻ അവളെയും കൊണ്ട് പയ്യെ നിങ്ങാൻ ശ്രമിക്കുന്നു. ഫോണ്‍ റിംഗ് ചെയ്തപ്പോൾ അറ്റൻഡ് ചെയ്ത് റിയക്ക് കൊടുക്കുന്നു. ഒരു കൈ അഖിലിനെ മുറുകെ പിടിച്ച് കൊണ്ടും, ഒരു കൈയിൽ ഫോണ്‍ പിടിച്ച് കൊണ്ടും, അമ്മയോട് സംസാരിക്കുന്നു. റിയ കുടുതൽ ശ്രദ്ധ സംസാരത്തിലേക്ക് കൊടുത്ത അവസരത്തിൽ അഖിൽ പെട്ടെന്ന് കൈ വിടുവിച്ച് പിന്നോട്ട് ആഞ്ഞ് സർവ്വശക്തിയും എടുത്ത് റിയയെ ഒറ്റ തള്ള്. ഏറുമാടത്തിന്റെ ചെറിയ വേലി ചുറ്റും കടന്ന് ഒരു മലക്കം മറിഞ്ഞ് വലിയ നിലവിളിയോടെ അവൾ വലയിലേക്ക് ചെന്നു വീണൂ.

"ആ നിലവിളിയിൽ കിഴക്കാം തുക്കായി കിടന്ന വവ്വാലുകൾ കുട്ടത്തോടെ ചിറകടിച്ച്‌ ഏറുമാടത്തിന്റെ വശങ്ങളിലുടെയും, മുകളിലുടെയുമായി പറന്നു പോയി".

Friday, December 26, 2014

ചുംബനം തീണ്ടലാണോ ?


ചുംബനം തീയാൽ തീണ്ടതാണ്...
ചുംബനം തീണ്ടലാണോ ?
അതെ... തീണ്ടലാണ്
എപ്പോൾ ?
ചുംബനം രാഷ്ട്രീയമാകുമ്പോൾ !!!
ചുംബനം സ്വകാര്യവത്‌കരിക്കണം
വമ്പൻ കോർപ്പറേറ്റുകൾ ഏറ്റെടുക്കണം
ചൂലെടുപ്പിച്ചതും, മരം വെച്ചു പിടിപ്പിച്ചതും പോലെ
വലിയ സെലിബ്രിറ്റികളെ കൊണ്ട്
ഷെയർ ചെയ്യിപ്പിക്കണം
അല്ലെങ്കിൽ !!!
രാജഭരണം വീണ്ടും വരണം
മഹാബലിയെ തിരികെ അധികാരമേല്പ്പിക്കണം
പരശുരാമനെ കൊണ്ട് വീണ്ടും മഴു എടുപ്പിക്കണം 
കുരുമുളക് കൃഷി എല്ലാ വീട്ടിലും തുടങ്ങിക്കണം
കുരുമുളക് കൊണ്ട് കേരളം വിളയണം
അയൽ രാജ്യങ്ങൾ അസൂയ പൂണ്ടണം
ബ്രിട്ടീഷുകാർ വന്ന് രാജ്യം പിടിച്ചടക്കണം
അങ്ങനെ എല്ലാ സ്വാതന്ത്ര്യവും നഷ്ട്ടപ്പെടണം
സ്വാതന്ത്ര്യത്തിനായി അവർക്ക് മുൻപിൽ
ചുംബന സമരം തുടങ്ങണം!!!
അപ്പോൾ ചുംബനം തീണ്ടലാകില്ല...