Wednesday, June 24, 2015

ജഡങ്ങൾ

ജഡങ്ങൾ
--------------------------------------
അവനവന്റെ അല്ലാത്ത 
ജീവനൊരു വിലയുമില്ല
ജഡങ്ങൾ തിന്ന് ജഡമാകാനുള്ള 
തിടുക്കത്തിലാണ് മനുഷ്യർ
ചിലർ സ്വന്തം ജഡത്തിൽ
കൈയൊപ്പ്‌ ചാർത്താൻ
നെട്ടോട്ടമോടുന്നു
നൂറു വർഷം ഈ ജഡത്തിൽ
പാർക്കുമെന്നു വിശ്വസിക്കുന്നു
പണത്തിനും, മണ്ണിനും,
രാഷ്ട്രീയത്തിനും, മതത്തിനും
വേണ്ടി ജഡങ്ങൾ കൂടി കലരുന്നു
കൂട്ട് പിരിയുന്നു
ഉറുമ്പിന്റെയും, മനുഷ്യന്റെയും,
ജഡത്തിനു ഭൂമിക്കു പുല്ലു വില
ഒരു നിമിഷം ഒന്ന് വേഗം
കറങ്ങു വേണ്ടൂ
കെട്ടിപ്പൊക്കിയ ജഡങ്ങളെല്ലാം
കെട്ടടക്കാൻ
ഒരു പേമാരിയോ, സുനാമിയോ മതി
ഭൂമിക്കൊന്നു കുളിച്ചു തോരാൻ
ചുറ്റുമുള്ള ജഡങ്ങളിലേക്ക്
ഒന്ന് നോക്കൂ
നിർജീവമാണ് ഓരോ ജഡവും
വെറുതെ ഇരിക്കുമ്പോൾ
അവന്റെ ചിന്ത
സ്വന്തം ജഡത്തെക്കുറിച്ചാണ്
എപ്പോൾ ഈ ജഡങ്ങൾ മുഴുവനും
ഭൂമിയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നുവോ
ആ ക്ഷണം ഭൂമി തന്റെ
ആകർഷണബലം പിൻ വലിക്കും
കടലുകൾ ആകാശത്തെക്ക് ഒഴുകും
മനുഷ്യ നിർമ്മിത ജഡങ്ങൾ
മാനത്തൂടെ മലക്കം മറിയും
തീക്കാറ്റ് വീശി അടിക്കും
ഭൂമി ചെറുതാകും
ചെറുതായി, ചെറുതായി,
ഒരു പൊട്ടു പോലാകും
ഒരു കണിക പോലുമില്ലാതാകും
ഭൂമി ഇല്ലാത്ത പ്രപഞ്ചമാകും
--------------------------------------
പ്രജി.പി.കെ

Tuesday, March 24, 2015

ൻ-ചാവ്

ൻ-ചാവ് 
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു പുകക്കായി അലഞ്ഞ ഞാൻ
പുക ചുരുളുകളുടെ അധിപനായി
പുക നിറഞ്ഞു തളിർത്ത താടിയും മുടിയും
എനിക്കിന്നൊരലങ്കാരമായി
ചിലർ എനിക്ക് കാണിക്കയായി
പൊതിക്കെട്ടുകൾ അർപ്പിച്ചു
പുകയെ ജീവിതമാക്കിയവർ
എനിക്ക് പിന്നിൽ അണികളായി
ഞാൻ ആരാണെന്ന അന്വേഷണം
"ൻ-ചാവ്" എന്ന വിളിയിൽ അലിഞ്ഞു
പക്ഷെ അവൻ വന്നത് വേറൊന്നിനായിരുന്നു
അവനിൽ ഞാൻ ആരാണെന്നറിയാൻ
എന്റെ ചെവിയിൽ അവൻ മന്ത്രിച്ചത്
"ൻ-ചാവ്" എന്നായിരുന്നില്ല
ആ മന്ത്രണം 'എന്റെ അച്ഛൻ' എന്നായിരുന്നു
അത് അന്റെ എല്ലാ സിരകളിലും വേദന ചിതറി
പിന്നീടൊരിക്കലും ഒരു പുക ചുരുളിനും
എന്നെ മത്ത്‌ പിടിപ്പിക്കാൻ കഴിഞ്ഞില്ല
പൊതിക്കെട്ടുകൾ കൂമ്പാരമായി എന്നെ മൂടി തുടങ്ങി
അതിനുള്ളിൽ ഇരുന്ന് അവന്റെ വിളിക്കായി കാതോർത്തു
പൊതിക്കെട്ടുകൾ കുന്നോളം വളർന്നു മൂടി
'എന്റെ അച്ഛൻ' എന്ന മന്ത്രണം വീണ്ടും കേട്ടു
എല്ലാ ആചാരനിഷ്ടാനങ്ങളോടെ
അവൻ ആ കൂന്നിലെക്ക് കൊള്ളി വെച്ചു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പ്രജി.PK