Wednesday, January 27, 2016

ലോഗൌട്ട് / സൈനൗട്ട്


പണ്ട് ജി-മെയിലും, യാഹൂ-മെയിലും
കൊടി കൊണ്ട കാലം ഞാൻ
എല്ലാവരും കാണെ ആയിരുന്നു.
ഇന്ന് FB യിൽ ആരും കാണാത്തിടത്തും
whatsapp ൽ എന്നെ കാണിക്കാതെയും
വംശ നാശ ഭീഷണി നേരിടുന്നു

Sunday, January 24, 2016

ക്ലാന്തൻ വിചാരംസ്‌ - 4

ക്ലാന്തൻ കുറച്ചു നാളായി പറയാൻ ഓങ്ങിയതാ... എന്താണെന്നു വെച്ചാൽ ഈ ടിവീലു ഇന്റർവെൂ നടത്തുന്ന ചില സ്ത്രീ/പുരുഷ ജനങ്ങൾ കാലിൽ മേൽ കാലും കേറ്റി വെച്ചാണിരിപ്പ്‌. ഒന്നു രണ്ടു വട്ടം കണ്ടപ്പോളാണു ക്ലാന്തൻ വിചാരംസ്‌ ഉണർന്നത്‌.
"മുന്നിലിരിക്കുന്ന സെലിബ്രിറ്റീസിനെ, ഇന്റർവ്യൂന്റെ തുടക്കത്തിൽ തന്നെ ഒരു തോന്നൽ ഉണ്ടാക്കിയെടുക്കണം, അതായത്‌, നിങ്ങളും, നിങ്ങൾ അലങ്കരിക്കുന്ന പദവിയും എന്റെ മുന്നിൽ ഒന്നുമല്ല."
ഒരു തരം ജേർണ്ണലിസ്റ്റിക്‌ മൂവ്‌...

Thursday, January 21, 2016

ക്ലാന്തൻ വിചാരംസ്‌ - 3

ക്ലാന്തൻ രണ്ടു മൂന്നു ദിവസമായി ഒരു ഹിന്ദി ഭായിയെ റോഡ്‌ സൈഡിലുള്ള മുന്തിയ പന്തലു പോലുള്ള ഹോട്ടലിനു മുൻപിൽ വെച്ച്‌ കാണുന്നു. ഈ മനിതൻ എന്തൊരു നിൽപാ നിൽക്കുന്നത്‌. രാവിലെ ഒൻപതു മണിക്ക്കും കണ്ടു. ദാണ്ടെ വൈകിട്ടു 7 മണിക്കും. ഒരൊറ്റ നിൽപാ തെക്കോട്ടും നോക്കി. ആളു മെലിഞ്ഞിട്ടാണു. ഒരു തൂവാല തലയിൽ കെട്ടിയിട്ടുണ്ടു. നെറ്റിയിലായി ഒരു മുറിവു മറച്ച കെട്ടുമുണ്ട്‌.
ക്ലാന്തൻ ഭായിയെ നോക്കി മനസ്സിൽ പറഞ്ഞു 
എന്നാലും ഭായി... ഭായി ആണു ഭായി... ഭായീ...

സിഗ്നലും കടന്നു 6ഉം, 4ഉം, 2ഉം വീലുകൾ അടുത്ത ചോര കളറു കാണാനായി വേഗത്തിൽ ഓടുന്നു.

Friday, January 15, 2016

ക്ലാന്തൻ വിചാരംസ് - 2

ക്ലാന്തൻ ബ്ലോക്കിലൂടെ ബൈക്കിൽ ഹെൽമെറ്റും വെച്ച്‌ റോന്ത്‌ ചുറ്റുകയായിരുന്നു. ഫ്രീക്കന്മാർ ഈ കട്ട ബ്ലോക്കിലും കുത്തികേറ്റി ഗ്യാപ്‌ കണ്ടെത്തി വളച്ചും, പുളച്ചും, വിറച്ച്‌ പോകുന്നത്‌ ക്ലാന്തൻ കുന്തം വിഷുങ്ങിയത്‌ പോലെ അയവിറക്കിയപ്പോൾ തൊട്ടടുത്തായി ഒരു ബൈക്ക്‌ ഉടമസ്ത്തൻ, വേറൊരു കാർ ഉടമസ്ത്തനുമായി താരാട്ട്‌ പാടി തകർക്ക്കുന്നു. ചെവി ചതുരം പിടിച്ചപ്പോൾ ക്ലാന്തനു മനസ്സിലായി അതു താരാട്ടല്ലാ, അതു ഒന്നാന്തരം തെറിയാട്ടാനെന്ന്. ചുറ്റുമുള്ളവർ നോക്കി, നോക്കി നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ട്‌.

അപ്പോഴേക്കും ബ്ലോക്ക്‌ മാറി ബ്ലാങ്കായി.

ക്ലാന്തൻ കറങ്ങി തിരിഞ്ഞ്‌ ഒരു യു ടേൺ തിരിച്ച്‌ മുന്നോട്ട്‌ നീങ്ങിയ പ്പോൾ പുറകിനിട്ട്‌ ഒരു ബൈക്കുടമസ്തൻ ഇടിച്ച്‌ നിർത്തി. ക്ലാന്തൻ കലിപ്പോടെ തിരിഞ്ഞു നോക്കി. ബൈക്കുടമസ്തൻ തെറിയാട്ട്‌ പാടാനായി റെഡിയായി നിൽക്കുവാണു. ചുറ്റുമുള്ളവർ നോക്കി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.

ക്ലാന്തന്റെ തലയ്ക്കു ചുറ്റും പുതു പുത്തൻ തെറികൾ വട്ടം കറങ്ങുന്നു. ക്ലാന്തൻ ഏതെടുത്തു തെറിപ്പിക്കണം എന്നു പരതിയപ്പോൾ അതാ തെറിയുടെ കൂടെ ഒരോ ലൈക്ക്‌ ബട്ടനും, ഷെയർ ബട്ടനും.

ക്ലാന്തൻ ബൈക്കുടമസ്തനു ഒരു ലൈക്ക്‌ ബട്ടൻ വെച്ചു. ബൈക്കുടമസ്തൻ ക്ലാന്തനിട്ടൊരു സോറി ബട്ട്ൺ വെച്ചു . ചുറ്റുമുള്ളവർ ഒരോ ഷെയർ ബട്ടനും വെച്ചു.

Wednesday, January 13, 2016

ക്ലാന്തൻ വിചാരംസ് - 1


ക്ലാന്തൻ രാവിലെ അരകിലോ ഞാലി പൂവൻ വാങ്ങാൻ റോഡരികിലുള്ള പഴക്കടയിൽ കേറി. അരകിലോ 20 രൂപ. വെട്ടി ഇറക്കാൻ ക്ലാന്തൻ ഓർഡറിട്ടു. പഴക്കടക്കാരൻ ഒരു പടല വെട്ടി ഇട്ടു. തൂക്കി നോക്കിയപ്പോൾ അരകിലോയും കഴിഞ്ഞു ഒരു പഴം കൂടുതൽ. ക്ലാന്തന്റെ മനസ്സിൽ ജമന്തി പൂ വിരിഞ്ഞു. പക്ഷെ പഴക്കടക്കാരൻ പൂ വിരിയാൻ സമ്മതിച്ചില്ല. അധികം വന്ന പഴം ഒടിച്ചു മാറ്റിയിട്ടു.

ക്ലാന്തന് അത് ഒട്ടും സഹിച്ചില്ല. ഒരു പഴം കൂടുതൽ ഇട്ടാലെന്താ...? പെട്ടികടയിലവിടവിടെയായി ഒരു പാട് പഴങ്ങൾ വേണ്ടാതെ കിടക്കുന്നു.  എന്നൊക്കെ പറയാനായി വന്നപ്പോൾ 'ക്ലാന്തൻ വിചാരംസ്' ഉണർന്നു.

"അല്ലാ.. എന്റെ കൈയിൽ 20 രൂപായിൽ കൂടുതലുണ്ടല്ലോ. ആവശ്യമില്ലാതെ ഒരുപാട് പാഴ് ചെലവുകളും ഉണ്ട്. പൈസ കൂടുതൽ ഉണ്ടെന്നു കരുതി 20 രൂപയുടെ കൂടെ അധികം ഒരു രൂപ കൊടുക്കില്ലല്ലോ".

Thursday, January 7, 2016

കാർ, മെഴുകുതിരി, തിരിച്ചറിയപ്പെടാതെ പോകുന്ന സുന്ദരികൾ

കാർ
-----
സഞ്ചരിക്കുന്ന വീട്

മെഴുകുതിരി
--------------
അണയാതിരിക്കാൻ നെഞ്ചോടു
ചേർത്തു പിടിച്ചപ്പോൾ 
അവസാനത്തെ ഹൃദയമിടിപ്പിൽ
ഒരു നേർത്ത വെളിച്ചത്തിനായെങ്കിലും
ഉരുകിയിറങ്ങി ഉറച്ചിരുന്നു


തിരിച്ചറിയപ്പെടാതെ പോകുന്ന സുന്ദരികൾ 
------------------------
പെണ്ണ് കാണാൻ തുടങ്ങുമ്പോളാണ്; 
പഠിക്കുന്ന കാലത്ത് 
ശ്രെദ്ധിക്കപ്പെടാതെ പോയ 
പെണ്‍കുട്ടികളൊക്കെ
അതി സുന്ദരികളായിരുന്നുവെന്ന്
മനസ്സിലാകുന്നത്‌ 

സമ്മാനം, പുതു വർഷം, ചാരിറ്റി

സമ്മാനം 
-----------
ഇള്ളോളം സ്നേഹം മൂടിയ 
കുഞ്ഞോളം സമ്മാനത്തിന് 
കുന്നോളം പണമുണ്ടാകിലും
എന്ന്വോളം ചങ്ക് കുളിർക്കും


പുതു വർഷം
--------------
പോയ വർഷം പിണങ്ങി കുണുങ്ങി പോയപ്പോൾ
പുതു വർഷം കൊതീം നൊണേം പറഞ്ഞ് നിന്നപ്പോൾ 
വരും വർഷം ഇരുപതിനേം നോക്കി ഒളിഞ്ഞു നിന്നു


ചാരിറ്റി 
--------
ടിയാന്റെ ജീവൻ രക്ഷാ ഫണ്ട്‌ 
സമാഹരണത്തിന്റെ പോസ്റ്റർ -
ഫേസ് ബുക്കിലും, വാട്സ് അപ്പിലും
ഷെയർ ചെയ്യാനായി
ഏറ്റവും പുതിയ ആപ്പിൾ ഐഫോണ്‍
ഒരെണ്ണം വാങ്ങി