Posts

Showing posts from November, 2017

അടപ്പ്

Image
സത്യത്തിൽ ഇപ്പോഴും അവളുടെ പേര് അറിയില്ല. കഫറ്റേരിയയിൽ ബോട്ടിലിൽ വെള്ളം നിറക്കാൻ നിന്നപ്പോഴും, സ്റ്റെപ് കയറുമ്പോഴും ഒക്കെ അവളെ ഒറ്റയ്ക്ക് കണ്ടിട്ടുണ്ട്. ചോദിക്കാൻ അവസരവും ഉണ്ടായിരുന്നു. എന്നിട്ടും ചോദിച്ചില്ല. കാരണം അവൾ ഇത് വരെയും മുഖത്തിനു നേരെ നോക്കിയിട്ടില്ല. ഒരു സൂചന പോലും തന്നിട്ടില്ല. Who are you ? എന്ന് തിരിച്ചു ചോദിച്ചാൽ തീർന്നില്ലേ. പക്ഷെ ഇത് നല്ല അവസരം ആണ്. വേറെ ആരെങ്കിലും വലിഞ്ഞു കേറി സഹായത്തിനു എത്തും മുൻപ് ചാടി വീണേക്കാം. ആകെ വിയർത്ത മട്ടാണ് അവൾ. മുഖഭാവം കണ്ടാൽ ഇതൊക്കെ എന്ത് എന്നാണ്. പക്ഷെ ഒരു ചമ്മൽ ഉള്ളിൽ ഓടി കളിക്കുന്നുണ്ട്. കാരണം ആ ഹാളിലുള്ള പത്തു മുപ്പത്തഞ്ചോളം വരുന്ന തീറ്റഭ്രാന്തന്മാർ + തീറ്റഭ്രാന്തിമാർ, അൽപനേരം തീറ്റ നിർത്തി അവളെ തന്നെ നോക്കി ഇരുപ്പാണ്. അവളുടെ കൂടെ ഉള്ളവര് പോലും സഹായത്തിനു ചെന്നിട്ടില്ല. ഇതിന് മുൻപ് ഇതേ പോലെ സംഭവിച്ചിട്ടുള്ളതായിരുന്നു. കൈ കഴുകാനായി വാഷിംഗ്‌ റൂമിൽ നിന്നപ്പോൾ ആയിരുന്നു അവൾ അങ്ങോട്ടേക്ക് കയറി വന്നത്. അവിടെ ക്ലീനിങ് ചേച്ചിമാരും ഉണ്ടായിരുന്നു. അവൾ ആ ചേച്ചിമാരിൽ ഒരാളെ കൊണ്ടാണ് ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ട് വന്ന ലഞ്ച് ബോക്സ്‌ തു