Posts

Showing posts from December, 2017

സുഷുബ്ധാവസാനം

Image
കടൽ ഇറങ്ങിയോ അതോ കടൽ കേറിയോ ആണോ ലോകം അവസാനിക്കാൻ പോകുന്നത്. kalanonline.com ൽ കേറി നോക്കാം. സുഷുബ്ധൻ കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാതെ കാലൻഓൺലൈൻ.കോം ൽ കേറി നോക്കി. അതിൽ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. എല്ലാരും പറയുന്ന പോലെ സുനാമി വന്നോ ഭൂമി കുലുക്കം വന്നോ ആയിരിക്കും എന്ന് മാത്രം. സുഷുബ്ധന് തൃപ്തി വന്നില്ല. മുഷിഞ്ഞു നന്നാറിയ ട്രാക്ക്സ്യൂട്ടും അതിന് മാച്ചിങ് ആയിട്ടുള്ള വെള്ളം കാണാത്ത ടി ഷർട്ടും ചുരുട്ടി കേറ്റി ഇട്ട്, വമ്പൻ കുടവയറും തടകി, ചൊറിഞ്ഞു ഉരുട്ടി എറിഞ്ഞും സുഷുബ്ധൻ ഫുഡ്‌ അടിക്കാൻ ഉരുണ്ടു ഉരുണ്ടു പോയി. വീക്കെൻഡ് ആയതു കൊണ്ട് കൂടെ ഉള്ള റൂം മേറ്റ്സ് വീട് പിടിച്ചു. 3-4 മണിക്കൂർ യാത്രയും, അതിന്റെ മടിയും ഉള്ളത് കൊണ്ട് സുഷുബ്ധൻ വീട്ടിൽ പോകാറില്ല. ആർക്കും വേണ്ടാത്ത വട്ടൻ സംശയങ്ങൾ കടന്നു പിടിച്ച് ചെവിക്ക് ചുറ്റും വട്ടം കറക്കി ചോദിച്ചു നടക്കാറുള്ളത് കൊണ്ട് അസ്സൂയക്കാർ വട്ടൻ സുഷു എന്നും വിളിക്കാറുണ്ട്. ഓഫീസിൽ ഏറ്റവും കുറച്ച് നേരം വർക്ക് ചെയ്യുന്നത് സുഷുബ്ധൻ ആണ്. കൊടും ലേറ്റ് ആയി ആണ് കയറുന്നത്. കൊടും നേരത്തെ ഇറങ്ങി പോകും. പക്ഷെ പണി പെട്ടെന്ന് തീർക്കും. അപ്പോൾ കുറച്ച് വട്ട്