സുഷുബ്ധാവസാനം















കടൽ ഇറങ്ങിയോ അതോ കടൽ കേറിയോ ആണോ ലോകം അവസാനിക്കാൻ പോകുന്നത്. kalanonline.com ൽ കേറി നോക്കാം. സുഷുബ്ധൻ കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാതെ കാലൻഓൺലൈൻ.കോം ൽ കേറി നോക്കി. അതിൽ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. എല്ലാരും പറയുന്ന പോലെ സുനാമി വന്നോ ഭൂമി കുലുക്കം വന്നോ ആയിരിക്കും എന്ന് മാത്രം. സുഷുബ്ധന് തൃപ്തി വന്നില്ല.
മുഷിഞ്ഞു നന്നാറിയ ട്രാക്ക്സ്യൂട്ടും അതിന് മാച്ചിങ് ആയിട്ടുള്ള വെള്ളം കാണാത്ത ടി ഷർട്ടും ചുരുട്ടി കേറ്റി ഇട്ട്, വമ്പൻ കുടവയറും തടകി, ചൊറിഞ്ഞു ഉരുട്ടി എറിഞ്ഞും സുഷുബ്ധൻ ഫുഡ്‌ അടിക്കാൻ ഉരുണ്ടു ഉരുണ്ടു പോയി. വീക്കെൻഡ് ആയതു കൊണ്ട് കൂടെ ഉള്ള റൂം മേറ്റ്സ് വീട് പിടിച്ചു. 3-4 മണിക്കൂർ യാത്രയും, അതിന്റെ മടിയും ഉള്ളത് കൊണ്ട് സുഷുബ്ധൻ വീട്ടിൽ പോകാറില്ല. ആർക്കും വേണ്ടാത്ത വട്ടൻ സംശയങ്ങൾ കടന്നു പിടിച്ച് ചെവിക്ക് ചുറ്റും വട്ടം കറക്കി ചോദിച്ചു നടക്കാറുള്ളത് കൊണ്ട് അസ്സൂയക്കാർ വട്ടൻ സുഷു എന്നും വിളിക്കാറുണ്ട്. ഓഫീസിൽ ഏറ്റവും കുറച്ച് നേരം വർക്ക് ചെയ്യുന്നത് സുഷുബ്ധൻ ആണ്. കൊടും ലേറ്റ് ആയി ആണ് കയറുന്നത്. കൊടും നേരത്തെ ഇറങ്ങി പോകും. പക്ഷെ പണി പെട്ടെന്ന് തീർക്കും. അപ്പോൾ കുറച്ച് വട്ട് ആകാം. അസ്സൂയക്കാർ രണ്ടാമതും പറയുന്നത്. സുഷുബ്ധൻ കഞ്ചൻ ആണെന്ന്. ശ്ശെടാ മറ്റവൻ കിളി പോകുന്ന സാധനം.
പക്ഷെ സത്യത്തിൽ സുഷുബ്ധൻ കുറുകുറെടെ ആളാണ്. സംശയങ്ങളെ കഴുത്തിനു പിടിച്ച് ഞെരിച്ചു ചെവിക്ക് പിറകിൽ തിരുകി കുറുകുറെ കൊറിച്ചു ഇങ്ങനെ നടക്കാൻ ട്രീത്തൽ ഫീൽ ആണെന്നാണ് സുഷുബ്ധൻ പറയുന്നത്. നാലു ദോശ തിന്നാലാണോ രണ്ട് കുറ്റി പുട്ട് തിന്നാലാണോ വേഗം വയറു നിറയുന്നത് എന്നതിന് അപ്പറം നമുക്ക് ഒക്കെ എന്ത് സംശയം. സത്യത്തിൽ കാലൻഓൺലൈൻ.കോം കാലന്റെ തന്നെ ആണോ. സംശയത്തോടെ സുഷുബ്ധൻ കുറുകുറെ തിന്നിട്ട് പ്ലാസ്റ്റിക് കവർ തന്റെ ശേഖരണ പ്ലാസ്റ്റിക് കവറിലേക്കു ചുരുട്ടി എറിഞ്ഞു. സുഷുബ്ധന് ഒരു ട്രീത്തൽ ഹോബി ഉണ്ട്. ട്രീത്തൽ എന്ന് പറഞ്ഞാൽ സുഷുബ്ധന്റെ സ്വന്തം വാക്കാണ്. പുള്ളി വേണ്ടാത്തിടത്തു ഈ സാധനം വെച്ച് കീറും. നമ്മൾ കിടിലൻ, സൂപ്പെർ എന്നൊക്കെ പറയില്ലേ. അതിന്റെ സുഷുബ്ധൻ വേർഷൻ ആണ് ഈ *ട്രീത്തൽ*. 
അപ്പോൾ ഈ ട്രീത്തൽ ഹോബി എന്ന് പറഞ്ഞാൽ, സുഷുബ്ധന് പ്ലാസ്റ്റിക് ഭയങ്കര അലർജി അല്ല. പകരം, കൊടും ഭീകര ഇഷ്ടം ആണ്. പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ എല്ലാ ഐറ്റംസും ഇഷ്ടമാണ്. സുഷുബ്ധന്റെ റൂം നിറയെ പ്ലാസ്റ്റിക് ഐറ്റംസിന്റെ കൂമ്പാരം ആണ്. അതായത് രാവിലെ എണ്ണീറ്റു ബാത്‌റൂമിൽ കേറാൻ വേണ്ടി ഇടുന്ന പ്ലാസ്റ്റിക് ചെരുപ്പ്. ബാത്റൂം ഡോർ, ബക്കറ്റ്, മഗ്ഗ്, ക്ലോസേറ്റ് കവർ. ഫ്ലഷ് ബട്ടൺ, ലൈറ്റ് സ്വിച്ച്, ബൾബ് ഹോൾഡർ, പേസ്റ്റ് കവർ, ബ്രഷ്, ടങ് ക്ലീനർ, പൈപ്പ് ടാപ്, തുണി ഹാങ്ങർ, ഫുഡ്‌ പ്ലേറ്റ്, tv റിമോട്ട്, ചെയർ, ഡസ്ക്, മൊബൈൽ കവർ, ഹെഡ് ഫോൺ, ക്രീം ഡപ്പി, പൗഡർ ടിൻ, ചീപ്പ് എന്ന് വേണ്ട എന്തിന് പറയുന്നു ചെവിയിൽ ഇടുന്ന ബഡ്‌സ് വരെ, എല്ലാത്തരം പ്ലാസ്റ്റിക് കലർന്ന ഐറ്റംസും സുഷുബ്ധന് ട്രീത്തൽ ഇഷ്ടം ആണ്. ഇടക്ക് പഴയ ബ്രഷ് ഉരുക്കി അതിന്റെ ഉരുകുമ്പോൾ ഉണ്ടാകുന്ന മണം ട്രീത്തൽ ആണെന്നാണ് സുഷുബ്ധൻ പറയുന്നത്. അത് പോലെ തന്നെ പൊടി പൊടിച്ചു പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഞെരിച്ചു മണപ്പിക്കുന്നതും സുഷുബ്ധന് ട്രീത്തൽ ആണെന്ന്. ഏയ്... വട്ടൊന്നും അല്ലന്നേ... സുഷുബ്ധൻ പാവം. ഒന്ന് രണ്ട് ആഴ്ച കുറുകുറെ തിന്നു ഉരുണ്ടു നടന്നിട്ടും സുഷുബ്ധന് ഉത്തരം കിട്ടിയില്ല. പിന്നൊരു വീക്കെൻഡിൽ ഒറ്റയാനായി ഇരുന്നു കുറുകുറെ തിന്നു ഏമ്പക്കം വിട്ട് ട്രീത്തൽ ആയി ഇരിക്കുന്ന ഒരു കൊടും ഉച്ചക്ക്‌, അതും ട്രീത്തൽ വെയില് ഉള്ള നേരം സുഷുബ്ധൻ ഒരു വെള്ളപേപ്പറിൽ എഴുതാൻ തുടങ്ങി.
ലോകാവസാനം ഇനി ഉണ്ടാകുന്നെങ്കിൽ അത് ഇങ്ങനെ ആയിരിക്കും. എങ്ങനെ. കിടന്ന് പിടക്കാതെ... അത് സുഷുബ്ധൻ എഴുതും. സുഷുബ്ധന് ആ കാരണം കിട്ടി. അതിന് അവൻ ഒരു പേരിട്ടു. അതാണ് ഈ സുഷുബ്ധാവസാനം. പക്ഷെ സുഷുബ്ധാവസാനം എന്ന് ഹെഡിങ് മാത്രം  എഴുതിയപ്പോൾ തന്നെ സുഷുബ്ധന് ഉറക്കം മൂക്കിനകത്തു കൂടി കയറി കൺപോളയിലൂടെ ഇറങ്ങി കൺപീലിയെ ഉടക്കി അടപ്പിച്ചു കൂർക്കം വലിയായി പൊടി പടലങ്ങളിലൂടെ ജനൽ പാളിയിൽ പോയി ഇരുന്നു. അപ്പോഴേക്കും പ്ലാസ്റ്റിക് കസേര വളഞ്ഞു ചരിഞ്ഞു സുഷുബ്ധനെയും കൊണ്ട് ആ പ്ലാസ്റ്റിക് കൂമ്പാരത്തിലേക്കു ഉരുണ്ടിറങ്ങി. ആ വീഴ്ചയിൽ എഴുതി കൊണ്ടിരുന്ന പേന യുടെ പ്ലാസ്റ്റിക് ക്യാപ്പ് സുഷുബ്ധന്റെ സുഷുമ്നയിൽ ട്രീത്തൽ ആയിട്ട് ഒന്ന് മുട്ടി. അത് കൊണ്ടായിരിക്കണം സുഷുബ്ധൻ ഒരു ട്രീത്തൽ സ്വപ്നത്തിലേക്ക് ഉരുകി ഇറങ്ങി. നല്ല ഉച്ച വെയിൽ അല്ലേ ഉരുകും ഉരുകും.
സ്വപ്നത്തിൽ സുഷുബ്ധൻ മാത്രമേ മനുഷ്യൻ ആയിട്ട് ഉള്ളൂ. ബാക്കി എല്ലാം ജീവൻ ഉള്ള പ്ലാസ്റ്റിക് സാധനങ്ങൾ ആണ്. ദേ നേരത്തെ ഉരുക്കി മണപ്പിച്ച പഴയ ബ്രഷ് ചാടി ചാടി ഉരുകുതെ എന്ന തമിഴ് പാട്ട് പാടി കൊണ്ട് പോകുന്നു. ട്രീത്തൽ സെറ്റപ്പ് ആണല്ലോ. ടങ് ക്ലീനറിന്റെ പോക്ക് കാണാൻ സൂപ്പെർ ആണ്. റൌണ്ട് ചീപ്പ് സ്ലൈഡ് ചെയ്താണ് പോകുന്നത്. ഇയർ ഫോൺ പാമ്പ് ഇഴയുന്ന പോലെ ആണ് സുഷുബ്ധന്റെ ദേഹത്തൂടെ ഇറങ്ങി പോയത്‌. ട്രീത്തൽ ചിരി വരുന്നത് പ്ലാസ്റ്റിക് കസേരയുടെ പോക്കാണ്. ഇടക്ക്  ഒരു കുറുകുറെ കവർ ചിരിച്ചു കൊണ്ട് വന്ന് കുറച്ച് കുറുകുറെ തന്നിട്ട് ഇനി വിശക്കുമ്പോൾ വരാം എന്ന് പറഞ്ഞ് പോയി. അതും കഴിച്ചു കൊണ്ട് ചൊറിഞ്ഞു ചൊറിഞ്ഞു ചുറ്റി നടന്നപ്പോൾ ആണ് സുഷുബ്ധൻ ട്രേഡ് മാർക്ക്‌ ആയ പൊടിയൻ ട്രാക് സ്യൂട്ടും ടി ഷർട്ടും തന്നെ ആണല്ലോ ഇട്ടിരിക്കുന്നത്. എന്നാൽ ഒന്ന് ചൊറിഞ്ഞുരുട്ടിയേക്കാം എന്ന് കരുതി തയ്യാർ എടുത്തപ്പോൾ ആണ് പ്ലാസ്റ്റിക് ജീവികൾ ജീവനും കൊണ്ട് ഓടി വരുന്നത്.

എല്ലാം കൂടി സുഷുബ്ധന്റെ നേർക്കു പാഞ്ഞു വന്ന് പറ്റിയിരുന്നു. സുഷുബ്ധന് ശ്വാസം കിട്ടാത്ത അവസ്ഥ ആയി. അപ്പോൾ കുറുകുറെ കവർ നടന്നു കേറി സുഷുബ്ധന്റെ ചെവി ഭാഗത്തേക്ക്‌ വകഞ്ഞു സ്ഥലം ഉണ്ടാക്കി കയറി ആ കൊടും ഭീകര സത്യം പറഞ്ഞു. അവരുടെ ഈ പ്ലാസ്റ്റിക് ലോകം അവസാനിക്കാൻ പോകുകയാണെന്ന്. സൂര്യനിൽ നിന്നും പ്രവഹിക്കുന്ന *കുടുമുണ്ടാട്ടി* എന്ന് പറയുന്ന ഒരുതരം ട്രീത്തൽ ലൈറ്റ് അന്തരീക്ഷത്തിൽ അലിഞ്ഞു വലിഞ്ഞു കേറി വരുന്നു. ആ *കുടുമുണ്ടാട്ടി* ട്രീത്തൽ ലൈറ്റ് ഏതൊക്കെ പ്ലാസ്റ്റിക്കിൽ തട്ടുന്നുവോ ആ പ്ലാസ്റ്റിക് ഉരുകി തുടങ്ങും. ഈ കുടുമുണ്ടാട്ടി ലൈറ്റ് ഈ ഉരുകിയതും കൊണ്ട് ഉരുകി ഒലിച്ചു അടുത്ത ഉരുകിയ പ്ലാസ്റ്റിക്കിലേക്ക് ഉരുകി ചേരും. അങ്ങനെ ഈ ലോകത്തുള്ള എല്ലാ പ്ലാസ്റ്റിക് സാധനങ്ങളും കൊടുമുണ്ടാട്ടി പ്രകാശം കാരണം സ്വയം ഉരുകി ഒലിക്കാൻ തുടങ്ങും. അങ്ങനെ ഞങ്ങളുടെ പ്ലാസ്റ്റിക് ലോകം ഉരുകിത്തീരും എന്ന് പറഞ്ഞ് തീരുന്നതിനു മുൻപ് കുറുകുറെ കവറും ഉരുകി പറ്റി ചേർന്ന് ഒലിക്കാൻ തുടങ്ങി...
*******
• ഇത് പ്രജി.PK യുടെ വെറും കെട്ടുകഥ മാത്രം
• ‎ പിന്നെ ഇത് വായിച്ച് കഴിഞ്ഞ് കാലൻഓൺലൈൻ.കോം നോക്കുന്ന ആൾ 2018 ലെ ആദ്യ ട്രീത്തൽ കൊടുമുണ്ടാട്ടി മണ്ടൻ അല്ലെങ്കിൽ മണ്ടി




Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു