Posts

Showing posts from August, 2019

ഖുത്തബ് മിനാറിന്റെ ഒരിടത്ത് - Qutub Minarinte Oridathu

Image
ഖുത്തബ് മിനാറിന്റെ തലമണ്ടയിലൂടെ പക്ഷികൾ പ്രഭാതഭേരി മുഴക്കിക്കൊണ്ട് വട്ടം പറക്കുന്നു. രാവിലത്തെ സവാരിക്ക് പട്ടിയോടൊപ്പം അതിന്റെ  ചങ്ങലയിൽ പിടിച്ചു കൊണ്ട് തിരക്കിട്ട് പണക്കാരായി  തോന്നുന്നവരും അല്ലാത്തവരും ആ ചടങ്ങ് തീർക്കാനായി  നടന്നു പോകുന്നു.  രാവിലെ 7 മണി കഴിഞ്ഞതിനാൽ വാഹനങ്ങളുടെ  ദയനീയമായ കരച്ചിൽ കുറവാണ്.  റോഡിലെ പൊടി  പടർത്തികൊണ്ട്  ഒരു മധ്യവയസ്ക  റോഡരിക് തൂത്തു വൃത്തിക്കേടാക്കുന്നു. ലാഡൂസറായിലെ ആ ബസ്റ്റോപിന് അരികിലെ തിട്ടയിൽ നല്ല മഞ്ഞനിറത്തിലുള്ള പഴങ്ങളുടെ പടലകൾ കൂട്ടമായി അടുക്കി വെച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അതിനു  പിറകിൽ ക്ഷീണിച്ച അവശയായ ഒരു സ്ത്രീയേയും അരികിൽ മുഷിഞ്ഞ ഒരു  തടിപെട്ടിയും (പണപ്പെട്ടി) കുറച്ചു കവറുകളും കാണാം. തൊട്ടരുകിൽ തന്നെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും, ഹിന്ദി പത്രങ്ങളും അടുക്കി നിരത്തി വെച്ചിരിക്കുന്നു. ആ പ്രഭാതത്തിലെ സ്റ്റോപ്പിൽ കൂലി പണിക്കാരിയായ ആളുകളാണ് ബസ് കയറാൻ കൂടുതലും നിൽക്കുന്നത്. ബസ്‌സ്റ്റോപ്പിന്റെ അരികിലുള്ള മതിലിന്റെ വശത്തു നിന്നും വേസ്റ്റ് ഉം മൂത്രവും കലർന്ന ദുർഗന്ധം വമിക്കുന്നുണ്ട്. ഇതെല്ലാം കാണാനായി ഖുത്തബ്