Posts

Showing posts from 2019

ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ - Cheyyan Madichu Ninna Kunju Kunju Thettukal

Image
എടീ നീ എന്താണ്‌ വല്ലാതിരിക്കുന്നത്? നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ നീ... എടീ എന്നൊന്നും വിളിക്കരുതെന്ന്... അപ്പോൾ എന്നെ നീ... എന്ന്‌ വിളിച്ചതോ? അത്... ന്നെ വിളിച്ചത് കൊണ്ടല്ലേ... എന്നാൽ... സ്‌ത്രീ... പറയൂ... എന്താണ്‌ വല്ലാതിരിക്കുന്നത്? ഒന്നുമില്ല പുരുഷൂ... എന്നാലും ഒരു വല്ലായ്മ മറഞ്ഞിരിക്കുന്നുണ്ട്? മറഞ്ഞിരിക്കുന്നത് കണ്ടു പിടിക്കാൻ വന്നതാണോ പുരു... ഏയ്... മുഖത്ത് ഒരു പ്രസാദകുറവ് കണ്ടത് കൊണ്ട് ചോദിച്ചതാ? അങ്ങനൊന്നും ഇല്ല... ഒരു മിസ്സിംഗ്‌... എന്നെയാണോ? പോടാ... പൊട്ടാ... ദേ വീണ്ടും ടാ... ന്ന്? ഒന്ന് പോടാ ചെക്കാ... അപ്പോൾ ശെരി... പോകട്ടെ... നിനക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ ല്ലേ? എല്ലാം ok ആണ്. എന്നാലും ഒരു മടുപ്പ്... ഹസ്ബൻഡ്മായി വഴക്കിട്ടോ? ഏയ്... വൺ ഓഫ് ദി ബെസ്റ്റ് ഫാമിലി മാൻ, ഫ്രണ്ട് ആൻഡ്‌ ലവ് ലി പേഴ്സൻ... പിന്നെ...മോൾക്ക് എന്തേലും അസുഖം? ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന മോളോ... പോ... പുരുഷാ... എന്തേലും ഫാമിലി പ്രോബ്ലം? ഏയ് അതൊന്നുമല്ല... പിന്നെന്താണ് സ്‌ത്രീരത്നം? ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ... കുഞ്ഞു കുഞ

നാട്ടിലേക്കുള്ള സ്വപ്‌നം - Nattilekkulla Swapnam

Image
ഡൽഹിയിലെ ഒരിടത്ത് നിന്നും  മറ്റൊരിടം ഫേസ് 2 ലേക്ക് പോകുന്ന 003നമ്പർ ബസ്സിൽ  ഇടയിലെ സീറ്റിൽ സ്വപ്നൻ കയറി ഇരുന്നു. കൂടുതലും ഹിന്ദിക്കാരായിരുന്നു. വലതു വശത്ത് മുൻസീറ്റിന് പുറകിലായി മലയാളികളായ അപ്പച്ചനും, അമ്മച്ചിയും ഇരുപ്പുണ്ടായിരുന്നു. സ്വപ്നൻ പതിയെ സീറ്റിന്റെ പിന്നിലേക്ക് ചാരി ഇരുന്നു. സീറ്റിന്റെയും അവന്റെ പുറത്തിന്റെയും ഇടയിലായി എന്തോ ഒന്ന് ചെറുതായി അമരുന്നതായി തോന്നി. അത് പിന്നിൽ ഇരുന്ന ഒരു മധ്യ വയസ്കന്റെ കൈകൾ  ആയിരുന്നു. സ്വപ്നൻ തിരിഞ്ഞു നോക്കിയതുമില്ല. ആരും ഒന്നും മിണ്ടിയതുമില്ല. സ്വപ്നൻ പതിവുപോലെ ബസ്സിന്റെ പുറത്തേക്ക് കണ്ണോടിച്ചു. അവന്റെ  സീറ്റിന്റെ ഇടതുവശത്ത് ആരോ വന്നിരുന്നതും, കൂടെ രണ്ട് പിള്ളേർ വന്ന് സ്ഥലം പിടിച്ചതും, ഒന്ന് അവന്റെ മടിയിലേക്ക് ചാടിയിരുന്നതും പെട്ടെന്നായിരുന്നു. സ്വപ്നൻ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. ബസ്സ് പതിയെ നീങ്ങി തുടങ്ങി. പരസ്പരം അറിയാവുന്നവരും, അറിയാത്തവരും കല  പിലാന്ന്‌ ചിലക്കാൻ തുടങ്ങി. ബസ്സ് സാധാരണ പോലെ വേഗതയിൽ പോകാൻ തുടങ്ങി. പതിയെ എവിടെ നിന്നോ ചെണ്ട മേളത്തിന്റെയും, ചെങ്കിലയുടെയും, ശബ്ദം കേട്ടത് പോലെ തോന്നി. പതിയെ പതിയെ ആ ശബ്ദത്തിന

ഖുത്തബ് മിനാറിന്റെ ഒരിടത്ത് - Qutub Minarinte Oridathu

Image
ഖുത്തബ് മിനാറിന്റെ തലമണ്ടയിലൂടെ പക്ഷികൾ പ്രഭാതഭേരി മുഴക്കിക്കൊണ്ട് വട്ടം പറക്കുന്നു. രാവിലത്തെ സവാരിക്ക് പട്ടിയോടൊപ്പം അതിന്റെ  ചങ്ങലയിൽ പിടിച്ചു കൊണ്ട് തിരക്കിട്ട് പണക്കാരായി  തോന്നുന്നവരും അല്ലാത്തവരും ആ ചടങ്ങ് തീർക്കാനായി  നടന്നു പോകുന്നു.  രാവിലെ 7 മണി കഴിഞ്ഞതിനാൽ വാഹനങ്ങളുടെ  ദയനീയമായ കരച്ചിൽ കുറവാണ്.  റോഡിലെ പൊടി  പടർത്തികൊണ്ട്  ഒരു മധ്യവയസ്ക  റോഡരിക് തൂത്തു വൃത്തിക്കേടാക്കുന്നു. ലാഡൂസറായിലെ ആ ബസ്റ്റോപിന് അരികിലെ തിട്ടയിൽ നല്ല മഞ്ഞനിറത്തിലുള്ള പഴങ്ങളുടെ പടലകൾ കൂട്ടമായി അടുക്കി വെച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അതിനു  പിറകിൽ ക്ഷീണിച്ച അവശയായ ഒരു സ്ത്രീയേയും അരികിൽ മുഷിഞ്ഞ ഒരു  തടിപെട്ടിയും (പണപ്പെട്ടി) കുറച്ചു കവറുകളും കാണാം. തൊട്ടരുകിൽ തന്നെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും, ഹിന്ദി പത്രങ്ങളും അടുക്കി നിരത്തി വെച്ചിരിക്കുന്നു. ആ പ്രഭാതത്തിലെ സ്റ്റോപ്പിൽ കൂലി പണിക്കാരിയായ ആളുകളാണ് ബസ് കയറാൻ കൂടുതലും നിൽക്കുന്നത്. ബസ്‌സ്റ്റോപ്പിന്റെ അരികിലുള്ള മതിലിന്റെ വശത്തു നിന്നും വേസ്റ്റ് ഉം മൂത്രവും കലർന്ന ദുർഗന്ധം വമിക്കുന്നുണ്ട്. ഇതെല്ലാം കാണാനായി ഖുത്തബ്

വാവിന് വന്ന അപ്പൂപ്പന്റെ ആത്മാവ് - Vavinu Vanna Appooppante Athmavu

Image
അപ്പൂപ്പനെ പോലെ എല്ലാ ആത്മാക്കളും കാത്തിരിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ കറുത്ത വാവ്. കർക്കിടക വാവ്‌. കാരണം, ഭൂമിയിലെ ഒരു വർഷം എന്നത് ആത്മാക്കൾക്ക് ഒരു ദിവസം ആണ്.  അന്ന് മാത്രമേ ആത്മാക്കൾക്ക് അവരുടെ ഇടം വിട്ട് പുറത്ത് പോകാൻ പറ്റൂ. ആ ദിവസമേ ആത്മാവിന് ഒരു രൂപം കിട്ടുകയുള്ളൂ. കറുത്ത രൂപം. കാക്കയുടെ രൂപം. ആ രൂപത്തിലേ പോകാൻ കഴിയൂ. ഭൂമിയിലുള്ള ബന്ധുക്കൾ ആത്മാക്കളെ കുറിച്ച് ഒരു വർഷത്തിൽ എപ്പോഴെങ്കിലും 7 തവണ സ്നേഹത്തോടെ ഓർത്തെങ്കിൽ  മാത്രമേ ആ രൂപം കിട്ടുകയുള്ളൂ. ഒരു തവണ പോലും സ്നേഹത്തോടെ ആരും ഓർക്കാതെ കറുത്ത രൂപം ആകുന്നതും കാത്ത് ഓരോരോ  ആത്മാക്കൾ ഉറ്റവരെ കാണാനായി കൊതിച്ചിരിക്കുകയാണ്. ആ ആത്മാക്കളുടെ ഇടയിൽ വന്നപ്പോളാണ് അപ്പൂപ്പന് ആ പേടി വന്നത്. തന്നെ ആരെങ്കിലും സ്നേഹത്തോടെ ഓർക്കുന്നുണ്ടാകുമോ. ഭാര്യ, രണ്ട് ആൺ മക്കൾ, അവരുടെ ഭാര്യമാർ. കൊച്ചു മക്കൾ, അനിയൻ, പെങ്ങൾ, അവരുടെ കുടുംബം, സുഹൃത്തുക്കൾ, അയൽക്കാർ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ആൾക്കാർ ഉള്ള അപ്പൂപ്പനാ. അതും എല്ലാർക്കും ജീവിക്കാനും സമ്പാദിക്കാനും ഉള്ള വക ഉണ്ടാക്കി കൊടുത്തും വീതം വെച്ചും സമാധാനപരമായി സന്തോഷത്തോടെ ജീവിച്ച അപ്പൂപ്പന് ആ പേടി.

ദൈവത്തിന് അവധി - daivathinu-avadi

Image
നന്നേ ക്ഷീണതനായിരിക്കുന്നുവോ? ഒരു നിമിഷം മാറാതെ ഈ പ്രപഞ്ചത്തെ നോക്കി നടത്തിയതിനാലാണൊ? ഇത്രയും നാൾ സ്വന്തം നിലയെക്കുറിച്ചാലോചിച്ചില്ലല്ലോ? അതിനെവിടാ സമയം. ഭൂമിയിൽ നിന്നും മനുഷ്യരുടെ പരാതി തീർന്നൊരു നിമിഷം വേണ്ടേ... ദൈവം അന്നേരം ചുറ്റിപ്പറ്റി നിന്ന മേഘകുഞ്ഞുങ്ങളെ വകഞ്ഞു മാറ്റി കൊണ്ടു പ യ്യെ ഭൂമിയെ ഒളിഞ്ഞു നോക്കി. മുപ്പത്തി ആറായിരത്തി മുന്നൂറ്റി അറുന്നൂറു കോടി പരാതി ആ ഒളിഞ്ഞു നോട്ടത്തിൽ കിട്ടി. മേഘകുഞ്ഞുങ്ങൾ ഒന്നു ആക്കി ചുമച്ചു കൊണ്ട്‌ ദൈവത്തിന്റെ ചെവിതുമ്പത്തു പറ്റി ഇരുന്നാടി കൊണ്ടിരുന്നു. ദൈവം മേഘകുഞ്ഞുങ്ങളെ എടുത്ത്‌ മടിയിൽ വെച്ച്‌ കൊണ്ടു പരാതികളുടെ തീയതി നോക്കി. ദൈവം ഒന്നു ഞെട്ടി. മേഘകുഞ്ഞുങ്ങൾ പേടിച്ച്‌ തമ്മിൽ കെട്ടിപ്പിടിച്ചു. ദൈവം മേഘ കുഞ്ഞുങ്ങളെ ഒന്നു തലോടി തോളത്ത്‌ കയറ്റി ഇരുത്തി. ഈ പരാതികൾ കുറച്ച്‌ പഴയതാണല്ലോ. അങ്ങനെ സംഭവിക്കാൻ പാടുള്ളതല്ലല്ലോ. മേഘകുഞ്ഞുങ്ങളോട്‌ മുറുകെ പിടിച്ചിരുന്നോ എന്നും പറഞ്ഞ്‌ ദൈവം ഒരുപാട്‌ കാലത്തിനു ശേഷം ഭൂമിയിലേക്ക്‌ യാത്രയായി. വഴി മധ്യേ വരുംന്തോറും പരാതികളുടെ എണ്ണം കുറഞ്ഞു വന്നിരുന്നു. ദൈവത്തിനു അസ്വസ്‌ത്തതകൾ അനുഭവപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണു ദൈവത

അഞ്ചു രൂപാ നോട്ട്‌ - anchuroopa note

Image
കുറച്ചു ദിവസം ദിവസം മുൻപു വരെ ഞെരിഞ്ഞമരുന്ന പേഴ്സിന്റെ ബാത്ത്‌ റൂമിൽ കീറ്റലും, തുന്നലും, ഒട്ടീരുമായി പുറം ലോകം കാണാതെ മുഷിഞ്ഞ അഞ്ചു രൂപാ നോട്ട് അന്ത്യശ്യാസം വലിക്കുകയായിരുന്നു. പേഴ്സിന്റെ ബെഡ്‌ റൂമിൽ 100, 50തും എപ്പോഴും പുതു യാത്രക്കുള്ള ഒരുക്കമാണു. കിച്ചണിലുള്ള 10 രൂപകൾ മാറി മാറി പണി എടുത്തു കൊണ്ടേയിരുന്നു. 500 എപ്പോഴും ഹാളിൽ വിശ്രമത്തിൽ ആയിരിക്കും. 1000 പേഴ്സിന്റെ ബാൽക്കണിയിൽ കാവലായി നിൽക്കും, ഇടക്കു ബാത്‌ റൂമിലേക്ക്‌ വരുന്ന 500 ഉം, 1000 ഉം, അഞ്ചു രൂപാ നോട്ടിനെ പുച്ഛത്തോടെ നോക്കും. ഒരു പാട്‌ യാതനകൾ അനുഭവിച്ചാണു അഞ്ചു രൂപാ നോട്ടിനു ഒരു കിടപ്പാടം ഈ പേഴ്സ്‌ കൊടുത്തത്‌. ഇനി ഒരു യാത്രക്കുള്ള ആരോഗ്യം അനുവദിക്കില്ലാത്തതിനാൽ ആട്ടും, കുത്തു വാക്കും കേട്ട്‌ സഹിച്ച്‌ കഴിയവെ ആണു ഒരു ദിവസം പൊടുന്നനെ വലിയ വായിൽ കരഞ്ഞു കൊണ്ട്‌ 500 ഉം, 1000 ഉം 5രൂപായുടെ അടുക്കലേക്ക്‌ വന്ന് വീണു കരഞ്ഞത്‌. തന്റെ ശരീരത്തിലേ അഴുക്ക്‌ അവരുടെ പളു പളുത്ത്‌ മേനിയിൽ പടരണ്ടാ എന്നു കരുതി 5രൂപാ നോട്ട്‌ ഏന്തി വലിഞ്ഞു നിരങ്ങി നീങ്ങി. അതു കണ്ട 500ഉം, 1000ഉം അഞ്ചു രൂപായുടെ കാലിൽ വീണു കരഞ്ഞു കൊണ്ട്‌ പറഞ്ഞു. "ഞങ്ങളോട്‌ ക്ഷമി

ഉരുളകൾ - urulakal

Image
ഉരുളകൾ - urulakal ----------------------- കാക്കയുടെ കാറൽ അങ്ങിങ്ങായി ഏങ്ങലടിച്ചുണർന്നു. തൂവാനം വിതറിയ സ്ഫടിക തുള്ളികൾ പുല്ലുകളിലും മരങ്ങളിലൂടെയും പറ്റിചേർന്നൊഴുകി ഇറങ്ങി. നേരം വെളുത്തപ്പോൾ പെയ്ത പുതുവെള്ളത്തിന്റെ ചെറുതണുപ്പു ചിതറിക്കാനായി കുസൃതികുണുക്കുകൾ  കണ്ണുവെട്ടിച്ചു ഓടി തിമിർക്കുന്നു. ഒരു വളർത്തു നായ കൂടെ ഓടി ചാടി ആ തളം കെട്ടിയ വെള്ളത്തിലേക്ക് വാലും ചുരുട്ടി തെന്നി വീഴുന്നു. അതിന്റെ മുകളിലൂടെ ചൂടു പത്രം ഉന്നം തെറ്റാതെ വീടിന്റെ തിണ്ണയിലേക്കു വന്ന് വീഴുന്നു. പല വീടുകളിലും ചൂടു ചായയുടെ ആവി കപ്പിലൂടെ ഉയരുന്നു. ഇതേ നേരം രാജീവിന്റെയും ആമിയുടെയും വീട്ടിലെ ചായ കോപ്പയിലെ ആവി ചിതറി പറക്കുന്നു. ർണിം ......ർണിം ......ർണിം ....ർണിം.... രാജിവന്റെ നോക്കിയ 2620-ൽ  നിന്ന് അലാറം വിതറി കൊണ്ടിരുന്നു . ആമി..... എടി.. ആമി ..... ആ തൊള്ള തൊറക്കുന്ന അലാറം ഒന്ന് ഓഫ് ചെയ്യടി..... പിന്നെ ഫുഡ്‌ എടുത്തു വെച്ചോ.... കഴിക്കാനും കൂടി.... ആ അംബികേശരി വരാൻ സമയമായി. അവസാന മഗ് വെള്ളം കൂടി കോരി ഒഴിച്ചതിനുശേഷം തോർത്തുന്നതിനിടയിൽ രാജിവൻ പറഞ്ഞൊപ്പിച്ചു . ർണിം..... ർണിം..... ർണിം... ർണിം.... രാജിവന്റെ

മൂന്നാം മുറി - Moonnam Muri

Image
കണ്ണടച്ചപ്പോൾ തന്നെ ചെറു നക്ഷത്രങ്ങൾ മിന്നുന്ന അഗാധ അന്ധകാരത്തിലേക്ക് വീണു. കുഞ്ഞ് കുഞ്ഞ് മിന്നൽ പിണരുകളുടെ നേരിയ വെട്ടം അവിടെ അവിടെയായി അണഞ്ഞും തെളിഞ്ഞും നീങ്ങുന്നുണ്ട്. പയ്യെ പയ്യെ ഇരുട്ട് മങ്ങുന്നു. അങ്ങ് ദൂരെ നിന്നും വെളിച്ചം ശക്തിയായി മുകളിലേക്കു കേറി വരുന്നു. മലക്കം മറിഞ്ഞും തിരിഞ്ഞും ആ വെളിച്ചം വന്നു വലിച്ചെടുത്തു താഴേക്ക്‌ നീക്കിയിട്ടു. ഭീകര വെളിച്ചം കാരണം കണ്ണ് തുറക്കാനേ കഴിയുന്നില്ല. താഴേക്ക്‌ തന്നെ  പോയികൊണ്ടിരിക്കുവാണ്. കുറെ കഴിഞ്ഞപ്പോൾ കണ്ണ് പയ്യെ തിരുമ്മി തുറന്ന് നോക്കി. വെളിച്ചത്തിന് ചെറിയ തെളിച്ചം ഒക്കെയുണ്ട്. ചുറ്റിനും ഒന്ന് തുഴഞ്ഞു കറങ്ങി നോക്കി. ആലിപ്പഴം വീഴുന്നുണ്ടോ. കൈ നിവർത്തി കൈ മുകളിലേക്കു പൊക്കി കൈയിൽ വീഴുന്നുണ്ടോന്ന് നോക്കി. അതെ ആലിപ്പഴം. കൈയിൽ പറ്റിയ ആലിപ്പഴം നാക്കിലേക്കു തൊട്ട് വെച്ചു. കാലിലെ കുഞ്ഞു വിരലിന്റെ നഖം വരെ ഇളം തണുപ്പ് വന്നു അടിച്ചു. രണ്ട് കൈയും നിവർത്തി ആവോളം ആലിപ്പഴങ്ങളെ പിടിച്ചെടുക്കാൻ നോക്കി. കൈ വെള്ള ചെറുകനെ നൊന്തു തുടങ്ങി. എന്താണെന്നറിയാൻ നോക്കിയപ്പോൾ അതാ മഞ്ഞു കഷ്ണകട്ടകൾ. തണുപ്പും കൂടുന്നുണ്ട്. താടി തമ്മിൽ കൂട്ടി ഇടിക്കാൻ തുടങ്ങി. കൊടും