ദൈവത്തിന് അവധി - daivathinu-avadi



നന്നേ ക്ഷീണതനായിരിക്കുന്നുവോ?

ഒരു നിമിഷം മാറാതെ ഈ പ്രപഞ്ചത്തെ നോക്കി നടത്തിയതിനാലാണൊ?

ഇത്രയും നാൾ സ്വന്തം നിലയെക്കുറിച്ചാലോചിച്ചില്ലല്ലോ?
അതിനെവിടാ സമയം. ഭൂമിയിൽ നിന്നും മനുഷ്യരുടെ പരാതി തീർന്നൊരു നിമിഷം വേണ്ടേ... ദൈവം അന്നേരം ചുറ്റിപ്പറ്റി നിന്ന മേഘകുഞ്ഞുങ്ങളെ വകഞ്ഞു മാറ്റി കൊണ്ടു പ യ്യെ ഭൂമിയെ ഒളിഞ്ഞു നോക്കി. മുപ്പത്തി ആറായിരത്തി മുന്നൂറ്റി അറുന്നൂറു കോടി പരാതി ആ ഒളിഞ്ഞു നോട്ടത്തിൽ കിട്ടി. മേഘകുഞ്ഞുങ്ങൾ ഒന്നു ആക്കി ചുമച്ചു കൊണ്ട്‌ ദൈവത്തിന്റെ ചെവിതുമ്പത്തു പറ്റി ഇരുന്നാടി കൊണ്ടിരുന്നു. ദൈവം മേഘകുഞ്ഞുങ്ങളെ എടുത്ത്‌ മടിയിൽ വെച്ച്‌ കൊണ്ടു പരാതികളുടെ തീയതി നോക്കി. ദൈവം ഒന്നു ഞെട്ടി. മേഘകുഞ്ഞുങ്ങൾ പേടിച്ച്‌ തമ്മിൽ കെട്ടിപ്പിടിച്ചു. ദൈവം മേഘ കുഞ്ഞുങ്ങളെ ഒന്നു തലോടി തോളത്ത്‌ കയറ്റി ഇരുത്തി. ഈ പരാതികൾ കുറച്ച്‌ പഴയതാണല്ലോ. അങ്ങനെ സംഭവിക്കാൻ പാടുള്ളതല്ലല്ലോ. മേഘകുഞ്ഞുങ്ങളോട്‌ മുറുകെ പിടിച്ചിരുന്നോ എന്നും പറഞ്ഞ്‌ ദൈവം ഒരുപാട്‌ കാലത്തിനു ശേഷം ഭൂമിയിലേക്ക്‌ യാത്രയായി.

വഴി മധ്യേ വരുംന്തോറും പരാതികളുടെ എണ്ണം കുറഞ്ഞു വന്നിരുന്നു. ദൈവത്തിനു അസ്വസ്‌ത്തതകൾ അനുഭവപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണു ദൈവത്തിനു മനസ്സിലായത്‌ മനുഷ്യർ പരാതി പറയുന്നുണ്ട്‌, പക്ഷെ തന്റെ പക്കൽ എത്താൻ വൈകുന്നതാണു. മേഘകുഞ്ഞുങ്ങൾ കണ്ണുമടച്ചിരുന്നു. ദൈവം മേഘ കുഞ്ഞുങ്ങളെ സമാധിനിപ്പിച്ചു കൊണ്ട്‌ ഭൂമിക്കു ചുറ്റും ഒന്നു വലം വെച്ചു. മേഘകുഞ്ഞുങ്ങൾ ശ്വാസം അടക്കി പിടിച്ച്‌ ദൈവത്തിന്റെ കഴുത്തിൽ പറ്റിയിരുന്നു. ദൈവം സ്വന്തം ശക്തി പരിശോധിക്കാനും കൂടിയാണു വലം വെച്ചത്‌. കൂടാതെ വലിയ ഒരു സന്തോഷം കൂടി ദൈവത്തിന്റെ കണ്ണിൽ തിളങ്ങി. അതു കണ്ട മേഘ കുഞ്ഞുങ്ങൾ ദൈവത്തിന്റെ കൺപീലിക്കുള്ളിൽ ഒളിച്ചിരുന്നു. തന്റെ ശക്തിക്കല്ലാ കുഴപ്പം. ഭൂമിയിൽ നിന്നും പരാതികൾ തന്റെ പക്കലേക്ക്‌ എത്താൻ ഭയങ്കര സ്ലോ ആണു. കാരണം ഭൂമിയെ ഇന്റർനെറ്റ്‌ വിഴുങ്ങി കഴിച്ചിരിക്കുന്നു. 4ജി സ്പീടിൽ ഭൂമിക്കെതിരെ കറങ്ങി കൊണ്ടിരിക്കുന്നു. ജി സ്പീഡ്‌ ഇനി വളരേ വേഗം കൂടും. പരാതികൾ കുറയും. ദൈവത്തിന്റെ അവധി തുടങ്ങും. മേഘ കുഞ്ഞുങ്ങൾ തുള്ളിച്ചാടി കൊണ്ട്‌ ദൈവത്തിന്റെ കവിളിൽ മുത്തം കൊടുത്തു കൊണ്ടിരുന്നു

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു