Posts

Showing posts from 2022

ഏറ്റവും ചെറിയ കഥ - A smallest story

Image
 

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

Image
ഒൻപത് മണിയാകാൻ ഇനി അര മണിക്കൂർ കൂടി. ഇന്ന് ഒഴിവാക്കാമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാ. വൈകുന്നേരം വരെ കുഴപ്പമില്ലാരുന്നു. ഈ അവസാന സമയത്ത് ഇതൊരു വല്ലാത്ത തോന്നലായിപ്പോയി. ഒന്നൂടെ ആലോചിച്ചിട്ട് പെട്ടെന്നു തന്നെ റെഡി ആയി. ബൈക്കെടുത്ത് ഹെഡ് ലൈറ്റ് ഒക്കെ ഇട്ട് റോഡിലേക്കിറക്കിയപ്പോൾ തന്നെ ബൈക്ക് ഓഫായി. കുറച്ച് കൂടുതൽ കിക്ക് അടിച്ചപ്പോളാണ് വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ആയത്. വഴിക്ക് വെച്ച് ട്രിപ്പിനെ കണ്ടു. കാണാത്ത ഭാവത്തിൽ പോകാമെന്നു കരുതിയെങ്കിലും ട്രിപ്പ് ബൈക്കിന് കുറുകെ ചാടി. പെട്ടെന്ന് ബ്രേക്ക് പിടിച്ചു വണ്ടി നിർത്തി. ട്രിപ്പ്, ഹാൻഡിലിൽ പിടിത്തമിട്ടിട്ട് 'അടുത്ത ആഴ്ച വാരണാസി പോകാം. ട്രെയിന് പോയി ചെന്നൈ ഇറങ്ങി അവിടുന്ന് ഫ്ലൈറ്റിന് പോകാം. കാശും ലാഭം, പൈസയും ലാഭം. ഒരാഴ്ച കൊണ്ട്, അവിടെ പോയി കറങ്ങി വരാം' എങ്ങനുണ്ട് ട്രിപ്പിന്റെ പുതിയ ട്രിപ്പ്, എന്ന ഭാവത്തിൽ നിക്കുന്ന ട്രിപ്പിനെ നോക്കിക്കൊണ്ട്, ബൈക്ക് ഓണാക്കി സൈഡിലേക്ക് നീക്കി 'ഉഗ്രൻ ട്രിപ്പ്‌... പ്ലാൻ ചെയ്തോ ട്രിപ്പേ... സൂപ്പറാക്കാം...' എന്നും പറഞ്ഞ് അവിടെ നിന്നും പാഞ്ഞു. "പ്ലാനിങ് മാത്രമേ ഉള്ളൂ ഈ ട്രിപ്പ്‌ രാഹുലിന്. കഴിഞ്ഞ

ജീവിതം - Jeevitham

Image
 ജീവിതം °°°°°°°°°°° നമ്മളൊന്നും ചെയ്തില്ലേലും ജീവിതം മുന്നോട്ട് പോകും. പക്ഷെ നമ്മുക്ക് ഒരുപാട് ഇഷ്ടമുള്ള, സന്തോഷങ്ങളെയും, കൂടെ ചേർത്ത് വെച്ചാൽ, മനോഹരമായ ജീവിതമാകും. ••• ••• ••• - Preji. PK

ഞാൻ നിന്നോട് പറയാത്ത Njan Ninnodu Parayaththa

 ഞാൻ നിന്നോട് പറയാത്ത പരാതികളിലാണ് നിന്നോടുള്ള സ്നേഹം കൂടുതലുമിരിക്കുന്നത്

പഞ്ഞികുരുവിന് കൊന്നപ്പൂവിനോട് പ്രണയം - Panjikuruvinu Konnapoovinodu Pranayam

Image
പഞ്ഞി മരം ഉച്ചവെയിൽ കൊണ്ട് മയക്കം കിട്ടാതെ വിളറി നിൽക്കുവാണ്. പഞ്ഞി മരത്തിന്റെ കിഴക്കേ വശത്ത് മഹാഗണി, അടക്കാമരം, ആഞ്ഞിലി, തെങ്ങ് എന്നുള്ളവർ താമസിക്കുന്നു. വലത് വശത്ത് ആഞ്ഞിലി, മഹാഗണി, തെങ്ങ് ജീവിക്കുന്നു. പഞ്ഞി മരം ഇലകളെല്ലാം പൊഴിച്ച് ഒത്തിരി പഞ്ഞി കായ്കൾ ഓരോ ചില്ലയിലും തൂങ്ങി തൂങ്ങി തലയെടുപ്പോടെ നിൽക്കുന്നു. പായല് മൂടിയ ഒരു കുളത്തിന്റെ തെക്കേ അരികിലാണ് ഈ വീരന്മാർ നിൽക്കുന്നത്. കുളത്തിന്റെ പടിഞ്ഞാറേ അരികത്താണ് കൊന്നമരം പൂത്തു സുന്ദരിയായി വാഴുന്നത്. കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊന്നമരത്തിന്റെ ചില്ലകളിൽ ഒരു ചില്ലയിൽ തുഞ്ചത്തായി ഒരു കൊന്നപ്പൂ മാത്രം വിലസുന്നു. മറ്റ് ചില്ലകളിൽ നിറയെ കൊന്നപ്പൂക്കൾ ഉണ്ട്. അവയെല്ലാം ഒറ്റക്ക് സുന്ദരിയായി നിൽക്കുന്ന ഒറ്റകൊന്നപ്പൂവിനെ അസൂയയോടെ നോക്കി. പഞ്ഞി മരത്തിലെ കായ്കൾ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം പച്ചയായാണ് നിൽപ്പ്. ആ ഒരെണ്ണമായ ഉണങ്ങിയ പഞ്ഞികായുടെ തവിട്ട് നിറമുള്ള തോടിന്റെ ഒരു വശം ചെറുതായി വിണ്ടു കീറി അല്പം പഞ്ഞി ഉരുണ്ട് പുറത്തേക്ക് വന്നിരുപ്പുണ്ട്. ആ ചെറിയ പഞ്ഞികൂട്ടത്തിൽ നിന്നും ഒരു കറുത്ത പഞ്ഞിക്കുരു തിക്കി തിരക്കി ഞ്ഞൂഴ്ന്നിറങ്ങി പഞ്ഞിയുടെ അറ്റത്ത് വന