Posts

Showing posts from May, 2021

മാടിയടി - Madiyadi

Image
രാത്രി പന്ത്രണ്ടര കഴിഞ്ഞു കാണും. കണ്ണടച്ചാലും തുറന്നാലും കൂരിരുട്ട്. വീട്ടിലെത്താൻ ഒരു കിലോമീറ്ററെങ്കിലും നടക്കണം.  പേടി തോന്നുന്നുണ്ടോ...? ഏയ്...  കുറച്ചൊന്ന് നടന്നതെയുള്ളൂ... ഇരുട്ടിനെ തിക്കി മാറ്റിക്കൊണ്ട് ഒരു പട്ടിയുടെ മോങ്ങൽ ചെവിയിലേക്ക് തുളഞ്ഞു കയറി. നെഞ്ചിലൂടെ ഒരു കൊള്ളിയാൻ വിഴുക്കി ഇറക്കി. കരഞ്ഞോ... ഏയ്.... പിറകിലൂടെ ഒരു ബൈക്ക് എരപ്പിച്ചു വരുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതേ കൂരിരുട്ട്. തോന്നിയതാവും... ആ... ആരോ നടന്നു വരുന്ന ശബ്ദം. നടത്തം നിർത്തി. അപ്പോൾ ആ ശബ്ദവും കേൾക്കാനില്ല. വീണ്ടും നടന്നപ്പോൾ... വീണ്ടും നടക്കുന്ന ശബ്ദം. ഷൂ ഊരി കൈയിൽ പിടിച്ചു... ഇപ്പോൾ ഒരു ശബ്ദവും ഇല്ല.... അല്പം ദൂരെ അരണ്ട വെളിച്ചത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നു. സ്ട്രെയിറ്റ് ചെയ്ത മുടി ഒതുക്കുന്നു. ജീൻസും ടീഷർട്ടും ആണ് വേഷം. മനസ്സിലൊരു ബുൾസൈ അടിച്ചോ...  അടുത്തെത്തിയപ്പോൾ ഒരു ലിഫ്റ്റ് തരുവോ എന്ന് ചോദിച്ചു... നടന്നു പോകുമ്പോൾ എങ്ങനാ ലിഫ്റ്റ് തരുന്നേ...? എന്നാലും കേറിക്കോന്ന് പറഞ്ഞു. എന്താ ലിഫ്റ്റ് ചോദിച്ചേ..? നേരത്തെ വന്ന ആളോട് ചുണ്ണാമ്പാ ചോദിച്ചേയ്... ചുണ്ണാമ്പ് എന്തിനാ...? ഓ... കണ്ണെഴുതാൻ... ആഹാ...

വിരൽ വെള്ളം - Viral Vellam

Image
 നട്ടുച്ച, ഉച്ചിയിൽ നിന്നും മാറിയിട്ടും വെയിലിനും, ചൂടിനും ഒരു കുറവുമില്ല. ദാഹവും, വിശപ്പും ഒരേ പോലെ കുഴഞ്ഞു മറിയുന്നു. ഉപ്പിട്ട് തണുത്ത ഒരു സോഡാ നാരങ്ങാ വെള്ളം ഇറക്കിയാലോ? അല്ലേൽ ആ ഹോട്ടലിൽ കയറി വാഴയിലയിൽ നിരത്തിയ ഊണ് കഴിക്കാം. സ്ഥിരമായുള്ള പറ്റുകാരുടെ ഇരുപ്പിന്റെ തഴമ്പിൽ വിങ്ങുന്ന ബെഞ്ചിലിരുന്നു കൊണ്ട് ഊണിന് പറഞ്ഞു. വെള്ളം ആദ്യം കിട്ടിയിരുന്നേൽ തൊണ്ട നനച്ചു വെക്കാമായിരുന്നു. മുഖത്ത് പുഞ്ചിരിയുമായി ഒരാള് വന്നുനോക്കിയിട്ട്, വാഴേല അടുക്കി വെച്ചിരിക്കുന്ന ഡെസ്കിൽ ഇരുന്ന ചരുവത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മുക്കിയെടുത്തുകൊണ്ട്‌ തിരികെ വരുന്നു. അയാളുടെ തള്ള വിരലും, ചൂണ്ടു വിരലും ഗ്ലാസ്സിനുള്ളിലെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അതേ പുഞ്ചിരിയുമായി വന്ന് മുന്നിലെ ഡെസ്കിൽ വെച്ചിട്ട് അയാൾ പോയി. വേറെ വെള്ളം വേണമെന്ന് പറയാൻ ഓങ്ങിയപ്പോൾ തന്നെ, വേറൊരാള് വന്ന് വാഴയില വിരിച്ച് തൊടുകറികൾ വിളമ്പി കഴിഞ്ഞിരുന്നു. കിളുന്ന ഇളംപച്ചവാഴയിലയുടെ തുഞ്ചത്ത് വീണ കടുമാങ്ങ അച്ചാറിന്റെ ചെമപ്പ് നിറം കണ്ടപ്പോൾ, വീട്ടിൽ അമ്മ ഉണ്ടാക്കുന്ന അച്ചാറിന്റെ ഓർമ്മ ഉമിനീരായി ഇറങ്ങി. മാങ്ങയുടെ ചെറുകഷണങ്ങളിൽ ചെമന്ന കുഴഞ്ഞ ചാറിനോടൊപ്പം

ശ്വാസ ബില്ല് Swasa Billu

Image
  ഞാൻ എന്തിനും നികുതി നൽകിയിരുന്നു. രാവിലത്തെ സിഗരറ്റിൽ തുടങ്ങുന്നത്, വൈകിട്ടത്തെ ബസ് ടിക്കറ്റിന് വരെ.  ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ? ശമ്പള വർധനവ് തോറ്റു... വിലക്കയത്തിന്റെ മുന്നിൽ!!! ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ? സ്വർണ്ണം ഉപേക്ഷിച്ചു... ചായ കുടി നിർത്തി... പെട്രോളും, ഡീസലും, ഗ്യാസും ????? ഒരു കല്യാണം... അത് വേണ്ടാന്ന് വെച്ചു... ഇപ്പോൾ ഇത്തിരി ആശ്വാസം... ആശ്വാസം... ശ്വാസം... ശ്വാസം മുട്ടുന്നല്ലോ... കിട്ടുന്നില്ലാ... എനിക്ക് ശ്വാസം കിട്ടുന്നില്ലാ... ഈശ്വരാ... ഈ മാസത്തെ ശ്വാസത്തിന്റെ ബില്ല് അടച്ചില്ലിയോ ???