Posts

Showing posts from April, 2024

മീനാക്ഷി (ഭാഗം -4) - Meenakshi Story

Image
ഞാൻ ആകെ ചമ്മി വിയർത്ത് വേറെ ആരെയും ശ്രെദ്ധിക്കാതെ ട്രെയിൻ പയ്യെ നീങ്ങുന്നതും നോക്കി നിന്നു. ഇടക്ക് മീനാക്ഷി നിന്ന ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോൾ അവൾ എന്നെ തന്നെ സങ്കടത്തോടെ നോക്കുന്നു. എന്നിട്ട് ഒരു നിമിഷം അവൾ കണ്ണടച്ച് തുറന്നിട്ട്, ഒരു ദീർഘനിശ്വാസം എടുത്ത് പയ്യെ റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുന്നു. മുന്നോട്ട് ചാടിയത് കൊണ്ട് വീഴാതെ ഓടി ഉലഞ്ഞു നിന്നു. ഇത് കണ്ട റെയിൽവേ പോലീസും, ഞാനും കൂടി ഒരുമിച്ച് വാ കീറി നോക്കി നിന്നു. അവളൊന്നു പേടിച്ചെങ്കിലും കോൺഫിഡൻസ് തിരിച്ച് പിടിച്ച് ചെറിയ ചിരിയോടെ കൈയിൽ ഇരുന്ന ചെരുപ്പ് താഴേക്കിട്ട് സാരി തുമ്പ് അല്പം പൊക്കി ചെരുപ്പും ഇട്ടോണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. മയിൽപ്പീലി നീല കളറിലുള്ള സാരിയും, റോയൽ റെഡ് നിറത്തിലുള്ള ബ്ലൗസ്സും, സാരിയുടെയും ബ്ലൗസ്സിന്റെയും ബോർഡറിൽ കുഞ്ഞു തിളക്കമുള്ള കല്ലുകൾ കൊണ്ടുള്ള ഗോൾഡൻ, റെഡ്, ഗ്രീൻ കലർന്ന എംബ്രോയിടറിയും ഉള്ള മാച്ചിങ് ഡ്രെസ്സിൽ അവളെ കാണാൻ നല്ല രസമായിരുന്നു. മാല ഒന്നും ഇട്ടിരുന്നില്ലേലും, കാതിലെ ഞാത്തുള്ള വലിയ ബ്ലാക്ക് മെറ്റൽ കമ്മൽ അവളുടെ നടത്തത്തിനനുസരിച്ച് തുള്ളി ചിലച്ചു കൊണ്ടിരുന്നു. നല്ല ചുരുണ്ട മുടിയാണ് അവൾക്

മീനാക്ഷി (ഭാഗം -3) - Meenakshi Story

Image
മീനാക്ഷി (ഭാഗം - 3) -- --- --- --- --- --- ഇതേ സമയം വരുൺ ട്രെയിനുള്ളിൽ ഇരുന്ന് കൊണ്ട് വിളിച്ചു പറഞ്ഞു. "എടാ ജിജോ. ട്രെയിൻ ഇപ്പോൾ എടുക്കും. നീ വേഗം കേറി വാ... " "ഇപ്പോൾ വരാടാ" എന്നും പറഞ്ഞ് ഞാൻ മീനാക്ഷി പറയുന്നത് ശ്രദ്ധിച്ചു. സംഭവം എന്താണെന്ന് വെച്ചാൽ, അവൾ ട്രെയിന്റെ സ്റ്റെപ്പിലൂടെ അകത്തേക്ക് കേറാൻ നോക്കിയപ്പോൾ സാരി ചെരുപ്പിൽ കുരുങ്ങി സ്ലിപ്പായി. ആ വെപ്രാളത്തിൽ വലത് കാലിലെ ചെരുപ്പ് ഊരി പ്ലാറ്റ്ഫോമിന്റെ ഇടയിലൂടെ പാളത്തിലേക്ക് വീണ് പോയി. ഇത് കേട്ട ഞാൻ പ്ലാറ്റ്ഫോമിന്റെയും, ട്രെയിന്റെയും ഇടയിലെ ചെറിയ ഗ്യാപ്പിലേക്ക് നോക്കി. അവൾടെ കൂട്ടുകാരി മീനാക്ഷിയെ നോക്കി. മീനാക്ഷി എന്നെ നോക്കി. ഞാൻ വീണ്ടും മീനാക്ഷിയെ നോക്കി. പിന്നെ ആ നോട്ടക്കളി മതിയാക്കി മീനാക്ഷി പറഞ്ഞു തുടങ്ങി. "അച്ഛൻ ഇന്നെന്നെ തല്ലി കൊല്ലും. ഉറപ്പാ... കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ വേണ്ടി ഇന്നലെ പുതുതായി വാങ്ങി തന്നതാ... ഇതില്ലാതെ ചെന്നാൽ നല്ല ചീത്തയും കേൾക്കും". അവളുടെ വിഷമ അവസ്ഥ കണ്ട് കൂട്ടുകാരി ചെരുപ്പ് പോയ ഭാഗത്തേക്ക്‌ നോക്കിയിട്ട് ഒരു വഴി പറഞ്ഞു. " ഈ ട്രെയിൻ പോയിക്കഴിഞ്ഞിട്ട് അവിടെ കിടക്കുന്ന

മീനാക്ഷി (ഭാഗം - 2) - Meenakshi - Short Story

Image
മീനാക്ഷി (ഭാഗം - 2) -- --- --- --- --- --- ആലപ്പുഴ ഇൻസ്റ്റിട്യൂട്ടിലെ മൾട്ടിമീഡിയ ക്ലാസ്സും കഴിഞ്ഞ് വൈകുന്നേരം ഞാനും വരുണും കൂടി ഇരുമ്പ് പാലം കടന്ന് മെഡിക്കൽ ജംഗ്ഷൻ വഴി നടന്ന്  റെയിൽവേസ്റ്റേഷൻ പോകാനുള്ള സ്റ്റോപ്പിൽ ചെന്ന് പ്രൈവറ്റ് ബസ് കേറി പോകാറാണ് പതിവ്. റെയിൽവേ സ്റ്റേഷൻ എത്തും മുൻപ് ബസിലെ കണ്ടക്ടർ 'കടപ്പുറം' 'കടപ്പുറം' എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. നേരെയുള്ള വഴി വന്ന് ഈ കടപ്പുറം സ്റ്റോപ്പിന്റെ ഇടത്തൂടെ പോകുമ്പോൾ ആണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ എത്തുന്നത്. അതിന് മുൻപുള്ള കടപ്പുറം സ്റ്റോപ്പിൽ നിന്ന് ബസിലൂടെ നോക്കിയാൽ കടൽത്തീരം കാണാം. ചുമന്ന് തുടുത്ത സൂര്യനെ, ആകാശം മെല്ലെ, ആഴക്കടലിലെ വെള്ളം പുതപ്പിച്ച് ശാന്തനാക്കി കടലിലേക്ക് ഒളിപ്പിച്ചു വെക്കുന്ന ആ മനോഹര കാഴ്ച, വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ഈ വഴി പോകുമ്പോൾ ചെറുതായി കാണാം. ഞാനും വരുണും കൂടി പല തവണ അങ്ങോട്ടേക്ക് പോകാൻ പ്ലാൻ ഇട്ടെങ്കിലും ഒന്നും നടന്നില്ല. ഒന്നുകിൽ അവധി ദിവസം ഇതിനായി വരണം. അല്ലേൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യണം. അത് രണ്ടും നടക്കാൻ സാധ്യത കുറവും. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ കുറച്ചു മാറി

മീനാക്ഷി (ഭാഗം - 1) - Meenakshi - Short Story

Image
  മീനാക്ഷി (ഭാഗം - 1) --- --- --- --- --- --- 'മീനാക്ഷി' എന്നാണ് അവളുടെ പേര്. അവൾ എന്നെ വിളിക്കുന്നത് 'ജിജോ' എന്നാണ്. അന്നൊരിക്കൽ അവളെന്റെ ബുക്കിലെഴുതിയത് ഇപ്പോൾ വീണ്ടും ഓർമ്മ വന്നു. "മീനുജിജോ". ഇതിന് മുൻപ് ആ എഴുത്തും, ബുക്കും കണ്ടത് 'വിനു' എന്റെ ഭാര്യ ആ താള് കീറി കത്തിക്കുന്നതിന് മുൻപാണ്. വിനുവിന്റെ മൂന്ന് ദിവസത്തെ മൗനവും, പണി മുടക്കും, പിന്നെ എന്റെ നിരന്തര മാപ്പ് പറച്ചിലും കഴിഞ്ഞാണ് ആ സംഭവബഹുലമായ പിണക്കം ഒത്തു തീർപ്പായത്. എന്റെ കൂട്ടുകാരനായ "വരുൺ" പറഞ്ഞിട്ടാണ് അവനൊപ്പം ആലപ്പുഴയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ പഠിക്കാൻ പോകുന്നത്. 3ഡി അനിമേഷൻ പഠിച്ച് വലിയ ആനിമേറ്റർ ആകണമെന്നാണ് ആഗ്രഹം. ആലപ്പുഴ മെഡിക്കൽ ജംക്ഷൻ കഴിഞ്ഞുള്ള അയൺ ബ്രിഡ്ജിന് അടുത്തുള്ള ക്രിസ്റ്റിൻഫോടെക് ഇൽ ആണ് ആ കോഴ്സ് പഠിക്കുന്നത്. വരുൺ നേരത്തെ മൾട്ടിമീഡിയക്ക് അവിടെ ചേർന്നതാണ്. രാവിലെ ഞാനും വരുണും കൂടി സൈക്കിളിൽ കായംകുളം റെയിൽവേസ്റ്റേഷനിൽ ചെന്നിട്ട് സൈക്കിൾ പാർക്കിങ്ങിൽ വെച്ചിട്ട് കായംകുളം - എറണാകുളം പാസ്സഞ്ചറിനാണ് ആലപ്പുഴ പോകുന്നത്. രാവിലെയും വൈകിട്ടത്തെയും ഉള്ള ആ സൈക്കിൾ യാത്ര