Posts

Showing posts from 2021

പൊടിമീശക്കാരി - podimeeshakkari

Image
  "ദൈവമേ ആ കുട്ടി എന്നെ തന്നെ ആണോ നോക്കുന്നത്."  ഏയ് തോന്നിയതായിരിക്കും. പോകാനുള്ള ബസ് വരുന്നുണ്ടോ എന്ന്‌ നോക്കിയതാവും. അല്ലേൽ ഇത്രേം മോഡേൺ ആയ സുന്ദരി നമ്മളെ എറിയുമോ. വെളുത്ത ഒറ്റ കാൽ പാദ കഴുത്തിൽ നേർത്ത കറുപ്പ് ചരട് പോലെ എന്തോ ഒന്ന് ചുറ്റി കിടക്കുന്നതു കാണാൻ തന്നെ എന്ത് ഭംഗിയാ. ലൂസ് വെള്ള ഷർട്ട്‌  ഇറുകിയ നീല ജീൻസിൽ ബെൽറ്റ് ഇല്ലാതെ ഇൻ ഷർട്ട്‌ ചെയ്ത്, സ്ട്രൈറ്റൻ ചെയ്ത ഇളകി പറക്കുന്ന മുടിയിൽ ഒരു മോഹിനിയാണവൾ. ഇടയ്ക്കിടയ്ക്ക് മൊബൈലിൽ ആരെയോ വിളിക്കുന്നുണ്ട്. കാമുകനെ ആയിരിക്കും. ആ ഭാഗ്യവാൻ ഒരു ഫ്രീക്കനായിരിക്കും ഉറപ്പാ. ഏതായാലും ഇപ്പോൾ ഈ MLA വക കാത്തിരുപ്പ്  ഷെഡിൽ ഞാനും മോഹിനിയും മാത്രം. ഇടക്ക് സ്ഥിരം പോകുന്ന ബസ് വന്ന്  നിർത്തി, കിളി വിളിച്ചുണർത്തിയിട്ടും മോഹിനിയുടെ മോഹവലയത്തിൽ പെട്ട് അവിടെ തന്നെ കുത്തിയിരുന്നു.  അവളുടെ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടോ. അപ്പോഴാണ് മോഹിനിയെ കൂടുതൽ ശ്രദ്ധിച്ചത്. അവളുടെ മുല്ലപ്പൂ മൂക്കിന്റെ തൊട്ട് താഴെ ചെമന്ന ചുണ്ടിന്റെ മുകളിൽ കുഞ്ഞൻ ചെമ്പൻ രോമങ്ങൾ അങ്ങിങ്ങായി പിണങ്ങി മയങ്ങി നിൽക്കുന്നത് കണ്ടത്. മൂക്കിൻ തുഞ്ചത്ത് ഒരു കോണിലായി കുഞ്ഞു നക്ഷത്രം പോൽ മിന്നി തിളങ്ങ

മാടിയടി - Madiyadi

Image
രാത്രി പന്ത്രണ്ടര കഴിഞ്ഞു കാണും. കണ്ണടച്ചാലും തുറന്നാലും കൂരിരുട്ട്. വീട്ടിലെത്താൻ ഒരു കിലോമീറ്ററെങ്കിലും നടക്കണം.  പേടി തോന്നുന്നുണ്ടോ...? ഏയ്...  കുറച്ചൊന്ന് നടന്നതെയുള്ളൂ... ഇരുട്ടിനെ തിക്കി മാറ്റിക്കൊണ്ട് ഒരു പട്ടിയുടെ മോങ്ങൽ ചെവിയിലേക്ക് തുളഞ്ഞു കയറി. നെഞ്ചിലൂടെ ഒരു കൊള്ളിയാൻ വിഴുക്കി ഇറക്കി. കരഞ്ഞോ... ഏയ്.... പിറകിലൂടെ ഒരു ബൈക്ക് എരപ്പിച്ചു വരുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതേ കൂരിരുട്ട്. തോന്നിയതാവും... ആ... ആരോ നടന്നു വരുന്ന ശബ്ദം. നടത്തം നിർത്തി. അപ്പോൾ ആ ശബ്ദവും കേൾക്കാനില്ല. വീണ്ടും നടന്നപ്പോൾ... വീണ്ടും നടക്കുന്ന ശബ്ദം. ഷൂ ഊരി കൈയിൽ പിടിച്ചു... ഇപ്പോൾ ഒരു ശബ്ദവും ഇല്ല.... അല്പം ദൂരെ അരണ്ട വെളിച്ചത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നു. സ്ട്രെയിറ്റ് ചെയ്ത മുടി ഒതുക്കുന്നു. ജീൻസും ടീഷർട്ടും ആണ് വേഷം. മനസ്സിലൊരു ബുൾസൈ അടിച്ചോ...  അടുത്തെത്തിയപ്പോൾ ഒരു ലിഫ്റ്റ് തരുവോ എന്ന് ചോദിച്ചു... നടന്നു പോകുമ്പോൾ എങ്ങനാ ലിഫ്റ്റ് തരുന്നേ...? എന്നാലും കേറിക്കോന്ന് പറഞ്ഞു. എന്താ ലിഫ്റ്റ് ചോദിച്ചേ..? നേരത്തെ വന്ന ആളോട് ചുണ്ണാമ്പാ ചോദിച്ചേയ്... ചുണ്ണാമ്പ് എന്തിനാ...? ഓ... കണ്ണെഴുതാൻ... ആഹാ...

വിരൽ വെള്ളം - Viral Vellam

Image
 നട്ടുച്ച, ഉച്ചിയിൽ നിന്നും മാറിയിട്ടും വെയിലിനും, ചൂടിനും ഒരു കുറവുമില്ല. ദാഹവും, വിശപ്പും ഒരേ പോലെ കുഴഞ്ഞു മറിയുന്നു. ഉപ്പിട്ട് തണുത്ത ഒരു സോഡാ നാരങ്ങാ വെള്ളം ഇറക്കിയാലോ? അല്ലേൽ ആ ഹോട്ടലിൽ കയറി വാഴയിലയിൽ നിരത്തിയ ഊണ് കഴിക്കാം. സ്ഥിരമായുള്ള പറ്റുകാരുടെ ഇരുപ്പിന്റെ തഴമ്പിൽ വിങ്ങുന്ന ബെഞ്ചിലിരുന്നു കൊണ്ട് ഊണിന് പറഞ്ഞു. വെള്ളം ആദ്യം കിട്ടിയിരുന്നേൽ തൊണ്ട നനച്ചു വെക്കാമായിരുന്നു. മുഖത്ത് പുഞ്ചിരിയുമായി ഒരാള് വന്നുനോക്കിയിട്ട്, വാഴേല അടുക്കി വെച്ചിരിക്കുന്ന ഡെസ്കിൽ ഇരുന്ന ചരുവത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മുക്കിയെടുത്തുകൊണ്ട്‌ തിരികെ വരുന്നു. അയാളുടെ തള്ള വിരലും, ചൂണ്ടു വിരലും ഗ്ലാസ്സിനുള്ളിലെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അതേ പുഞ്ചിരിയുമായി വന്ന് മുന്നിലെ ഡെസ്കിൽ വെച്ചിട്ട് അയാൾ പോയി. വേറെ വെള്ളം വേണമെന്ന് പറയാൻ ഓങ്ങിയപ്പോൾ തന്നെ, വേറൊരാള് വന്ന് വാഴയില വിരിച്ച് തൊടുകറികൾ വിളമ്പി കഴിഞ്ഞിരുന്നു. കിളുന്ന ഇളംപച്ചവാഴയിലയുടെ തുഞ്ചത്ത് വീണ കടുമാങ്ങ അച്ചാറിന്റെ ചെമപ്പ് നിറം കണ്ടപ്പോൾ, വീട്ടിൽ അമ്മ ഉണ്ടാക്കുന്ന അച്ചാറിന്റെ ഓർമ്മ ഉമിനീരായി ഇറങ്ങി. മാങ്ങയുടെ ചെറുകഷണങ്ങളിൽ ചെമന്ന കുഴഞ്ഞ ചാറിനോടൊപ്പം

ശ്വാസ ബില്ല് Swasa Billu

Image
  ഞാൻ എന്തിനും നികുതി നൽകിയിരുന്നു. രാവിലത്തെ സിഗരറ്റിൽ തുടങ്ങുന്നത്, വൈകിട്ടത്തെ ബസ് ടിക്കറ്റിന് വരെ.  ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ? ശമ്പള വർധനവ് തോറ്റു... വിലക്കയത്തിന്റെ മുന്നിൽ!!! ഇന്നത്തെ തലമുറക്കോ, നാളത്തെ തലമുറക്കോ? സ്വർണ്ണം ഉപേക്ഷിച്ചു... ചായ കുടി നിർത്തി... പെട്രോളും, ഡീസലും, ഗ്യാസും ????? ഒരു കല്യാണം... അത് വേണ്ടാന്ന് വെച്ചു... ഇപ്പോൾ ഇത്തിരി ആശ്വാസം... ആശ്വാസം... ശ്വാസം... ശ്വാസം മുട്ടുന്നല്ലോ... കിട്ടുന്നില്ലാ... എനിക്ക് ശ്വാസം കിട്ടുന്നില്ലാ... ഈശ്വരാ... ഈ മാസത്തെ ശ്വാസത്തിന്റെ ബില്ല് അടച്ചില്ലിയോ ???

ഈയലുകളെ തേടി - Eeyalukale Thedi

Image
  ഒരുപാട് വർഷത്തിന് ശേഷം അയാൾ നാട്ടിലേക്ക് വന്നു. കൈയിൽ ആകെ ചെറിയ ഒരു ബാഗ് മാത്രം. മാലതിയും, അപ്പുവും വന്നു. ഒരു ടാക്സി കാറിൽ അവർ വീട്ടിലേക്ക് തിരിച്ചു. നേരം വൈകി. അന്തരീക്ഷവും മൂടി കെട്ടി. പിന്നെ ചെറിയ മഴയും പെയ്തു. അപ്പുവും, മാലതിയും ഗ്ലാസ്സിലൂടെ ചാറ്റൽ മഴയും, പുറത്തെ കാഴ്ച്ചയും നോക്കുന്നു. അവരുടെ ആ സന്തോഷം അയാൾ നോക്കി ഇരുന്നു.  "ഞാൻ വന്നത് കൊണ്ട് മഴ തകർത്ത് പെയ്യുമായിരിക്കും, അല്ലേ മാലതി" മാലതി അയാളെ കൺകുളിർക്കെ നോക്കിയിട്ട്, അയാളുടെ കൈ വിരലുകളിൽ അവളുടെ വിരലുകൾ കോർത്തിട്ട് മുറുക്കി പിടിച്ചു. "അച്ഛാ... മഴ പെയ്യുമ്പോൾ, മണ്ണീന്ന് ഈയാംപാറ്റകൾ എങ്ങോട്ടാണ് പറന്നു പോകുന്നത്" "അവ മിന്നലിനെ തൊടാൻ പോകുന്നതാ...അപ്പൂ" വീട്ടിൽ വന്ന് കേറിയപ്പോൾ തന്നെ കോരി ചൊരിയുന്ന മഴ പെയ്തു. ഇരുട്ടിനെ പൊന്നാട അണിയിച്ച് കൊണ്ടു മിന്നലുകൾ പതിച്ചു. കൂടെ നല്ല ഇടിയും... കത്തി തീർന്ന സിഗരറ്റ് കുറ്റി ജനലിലൂടെ കളഞ്ഞിട്ട് അയാൾ മഴയെ നോക്കി നിന്നു. പിന്നിലൂടെ പയ്യെ നടന്നു വന്ന മാലതി അയാളെ കെട്ടിപ്പുണർന്നു. വർഷങ്ങളുടെ കാത്തിരിപ്പിന്റെയും, സ്നേഹത്തിന്റെയും കൂടി ചേരൽ. ശക്തമായ കാറ്റിൽ ജനാലയിലൂടെ അവ

പിൻ നമ്പർ Pin number

Image
  പനിക്കുള്ള മരുന്ന് ഒരു സ്ട്രിപ്പ് മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി. ഒരെണ്ണം കഴിച്ചപ്പോൾ ശരീര വേദനക്ക് അല്പം ആശ്വാസം കിട്ടി. എന്നാലും, തലവേദന, നടുവേദന, കൈകാൽ വേദന അങ്ങനെ വിങ്ങി വന്നു പോയികൊണ്ടിരുന്നു. ലക്ഷണങ്ങളൊക്കെ വെച്ച് ഇന്റർനെറ്റിൽ പരതിയപ്പോൾ, മഞ്ഞപ്പിത്തത്തിന്റെ ആണെന്ന് മനസ്സിലായി. വീക്കെൻഡ് ആയത് കൊണ്ട്‌, റൂംമേറ്റ് നാട്ടിൽപ്പോയിരുന്നു. ഒരുപാട് രാത്രി ആയതു കൊണ്ട് അടുത്ത ദിവസം നേരത്തെ എണീറ്റ് ഹോസ്പിറ്റലിൽ പോകാമെന്ന് കരുതി. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പേഴ്സിൽ അത്യാവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്തി. കൂടാതെ എ. ടി. എം കാർഡ് പേഴ്‌സിൽ നിന്നും പെട്ടെന്ന് എടുക്കത്തക്ക രീതിയിൽ വെച്ചു. ധൃതിയിലെങ്ങാനം പിൻ നമ്പർ മറന്നു പോയാലോ എന്ന് കരുതി ഒരു വിസിറ്റിംഗ് കാർഡിന്റെ പിന്നിൽ പിൻ നമ്പർ കുറിച്ചു വെച്ചു. ഓഫീസിലെ അടുത്ത ഒരു ഫ്രണ്ടിന്റെ മൊബൈൽ നമ്പറിലേക്ക് കാൾ ചെയ്‌ത് പെട്ടെന്ന് കട്ട് ചെയ്തിട്ട് ആദ്യത്തെ ഡയൽ നമ്പർ ആക്കി. ശരീര വേദന ഉള്ളത് കൊണ്ടാവാം ഉറക്കം കിട്ടാതെ തലയിണയുമായി മല്ലിട്ട് കൊറേ നേരം പോയി. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി... പക്ഷെ ഇപ്പോൾ എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല. ആ പിൻ നമ്പറും ഓർത്ത