പിൻ നമ്പർ Pin number

 


പനിക്കുള്ള മരുന്ന് ഒരു സ്ട്രിപ്പ് മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി. ഒരെണ്ണം കഴിച്ചപ്പോൾ ശരീര വേദനക്ക് അല്പം ആശ്വാസം കിട്ടി. എന്നാലും, തലവേദന, നടുവേദന, കൈകാൽ വേദന അങ്ങനെ വിങ്ങി വന്നു പോയികൊണ്ടിരുന്നു. ലക്ഷണങ്ങളൊക്കെ വെച്ച് ഇന്റർനെറ്റിൽ പരതിയപ്പോൾ, മഞ്ഞപ്പിത്തത്തിന്റെ ആണെന്ന് മനസ്സിലായി. വീക്കെൻഡ് ആയത് കൊണ്ട്‌, റൂംമേറ്റ് നാട്ടിൽപ്പോയിരുന്നു. ഒരുപാട് രാത്രി ആയതു കൊണ്ട് അടുത്ത ദിവസം നേരത്തെ എണീറ്റ് ഹോസ്പിറ്റലിൽ പോകാമെന്ന് കരുതി. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പേഴ്സിൽ അത്യാവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്തി. കൂടാതെ എ. ടി. എം കാർഡ് പേഴ്‌സിൽ നിന്നും പെട്ടെന്ന് എടുക്കത്തക്ക രീതിയിൽ വെച്ചു. ധൃതിയിലെങ്ങാനം പിൻ നമ്പർ മറന്നു പോയാലോ എന്ന് കരുതി ഒരു വിസിറ്റിംഗ് കാർഡിന്റെ പിന്നിൽ പിൻ നമ്പർ കുറിച്ചു വെച്ചു. ഓഫീസിലെ അടുത്ത ഒരു ഫ്രണ്ടിന്റെ മൊബൈൽ നമ്പറിലേക്ക് കാൾ ചെയ്‌ത് പെട്ടെന്ന് കട്ട് ചെയ്തിട്ട് ആദ്യത്തെ ഡയൽ നമ്പർ ആക്കി. ശരീര വേദന ഉള്ളത് കൊണ്ടാവാം ഉറക്കം കിട്ടാതെ തലയിണയുമായി മല്ലിട്ട് കൊറേ നേരം പോയി. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി...

പക്ഷെ ഇപ്പോൾ എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല. ആ പിൻ നമ്പറും ഓർത്തെടുക്കാൻ പറ്റുന്നില്ല. അതോർത്ത് കൊണ്ടിരുന്നപ്പോളാണ് പതിനഞ്ച് വർഷം മുൻപ് മരിച്ചു പോയ അമ്മാവൻ വന്നത്. ഓപ്പറേഷൻ ചെയ്യാൻ വേണ്ടി മൊട്ടയടിച്ച അതേ രൂപം!!!

"നമ്മൾ മരിക്കുമ്പോഴുള്ള ശരീര അവസ്ഥയും, രൂപവും തന്നെ ആയിരിക്കും, പിന്നീടുള്ള നമ്മുടെ ആത്മാവിനും... അല്ലേ..."

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു