Posts

Showing posts from January, 2022

പഞ്ഞികുരുവിന് കൊന്നപ്പൂവിനോട് പ്രണയം - Panjikuruvinu Konnapoovinodu Pranayam

Image
പഞ്ഞി മരം ഉച്ചവെയിൽ കൊണ്ട് മയക്കം കിട്ടാതെ വിളറി നിൽക്കുവാണ്. പഞ്ഞി മരത്തിന്റെ കിഴക്കേ വശത്ത് മഹാഗണി, അടക്കാമരം, ആഞ്ഞിലി, തെങ്ങ് എന്നുള്ളവർ താമസിക്കുന്നു. വലത് വശത്ത് ആഞ്ഞിലി, മഹാഗണി, തെങ്ങ് ജീവിക്കുന്നു. പഞ്ഞി മരം ഇലകളെല്ലാം പൊഴിച്ച് ഒത്തിരി പഞ്ഞി കായ്കൾ ഓരോ ചില്ലയിലും തൂങ്ങി തൂങ്ങി തലയെടുപ്പോടെ നിൽക്കുന്നു. പായല് മൂടിയ ഒരു കുളത്തിന്റെ തെക്കേ അരികിലാണ് ഈ വീരന്മാർ നിൽക്കുന്നത്. കുളത്തിന്റെ പടിഞ്ഞാറേ അരികത്താണ് കൊന്നമരം പൂത്തു സുന്ദരിയായി വാഴുന്നത്. കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊന്നമരത്തിന്റെ ചില്ലകളിൽ ഒരു ചില്ലയിൽ തുഞ്ചത്തായി ഒരു കൊന്നപ്പൂ മാത്രം വിലസുന്നു. മറ്റ് ചില്ലകളിൽ നിറയെ കൊന്നപ്പൂക്കൾ ഉണ്ട്. അവയെല്ലാം ഒറ്റക്ക് സുന്ദരിയായി നിൽക്കുന്ന ഒറ്റകൊന്നപ്പൂവിനെ അസൂയയോടെ നോക്കി. പഞ്ഞി മരത്തിലെ കായ്കൾ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം പച്ചയായാണ് നിൽപ്പ്. ആ ഒരെണ്ണമായ ഉണങ്ങിയ പഞ്ഞികായുടെ തവിട്ട് നിറമുള്ള തോടിന്റെ ഒരു വശം ചെറുതായി വിണ്ടു കീറി അല്പം പഞ്ഞി ഉരുണ്ട് പുറത്തേക്ക് വന്നിരുപ്പുണ്ട്. ആ ചെറിയ പഞ്ഞികൂട്ടത്തിൽ നിന്നും ഒരു കറുത്ത പഞ്ഞിക്കുരു തിക്കി തിരക്കി ഞ്ഞൂഴ്ന്നിറങ്ങി പഞ്ഞിയുടെ അറ്റത്ത് വന