Posts

Showing posts from 2020

വേരുകൾ തേടുന്ന റോസ് - Verukal Thedunna Rose (01)

Image
ഒന്ന് റോസ്, യൂബർകാരോട് എപ്പോഴും പറയുന്ന ലാൻഡ് മാർക് ആണ് സിൽവർ ടോപ് അപാർട്മെന്റ്. കാരണം, താമസിക്കുന്ന സ്ഥലത്തെ ഏറ്റവും ഉയരം കൂടിയതും അറിയപ്പെടുന്നതുമായ ബിൽഡിംഗ്‌ ആണത്. തൊട്ടടുത്തൊക്കെ അത്രയും വലുതല്ലാത്ത ധാരാളം ഫ്ലാറ്റുകൾ, ചെറിയ അപ്പാർട്മെന്റുകൾ, മൂന്ന് നില, രണ്ട് നില, ഒരു നില കെട്ടിടങ്ങൾ അടുക്കി അടുക്കി നില്ക്കുന്നുണ്ട്. ഇതിനെ ഒക്കെ വേർ തിരിച്ചു കൊണ്ട് ഒരു കാറിനു പോകാൻ മാത്രം വിടവിൽ 'സിൽവർ ലെയിൻ റോഡ്' പോകുന്നു. ആ വഴിയിൽ കൂടെ ഒരു കാർ പോകുമ്പോൾ, സൈഡിൽ അകപ്പെട്ടു പോയ കാൽ നടക്കാരൻ ശ്വാസം പിടിച്ച് അടുത്തുള്ള മതിലിലേക്ക് ചാരി നിന്നെങ്കിൽ മാത്രമേ ശരീരത്തിൽ തൊടാതെ വാഹനത്തിനു പോകാൻ കഴിയൂ. ഈ അവസ്ഥ 200 മീറ്ററെ ഉള്ളൂ... അതിനിപ്പറവും അപ്പറവും മതിലുകൾ ഇല്ലാത്തതിനാൽ ഇരു വശങ്ങളിലും സ്ഥലമുണ്ട്. ഈ റോഡിലേക്കാണ് ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നും വരുന്ന കുഞ്ഞ് വഴികൾ വന്നു ചേരുന്നത്. ഈ റോഡിന്റെ ഒരു വശത്ത് കൂടി കാന പോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കാനയുടെ പാളികൾ തമ്മിൽ കൂട്ടി മുട്ടി ചിരിക്കാറുണ്ട്. രാത്രിയാകുമ്പോൾ ഈ റോഡിനു ഇടയ്ക്കിടയ്ക്ക് പബ്ലിക്‌ പോസ്റ്റിലെ ലൈറ്റുകൾ തെളിയും. പകൽ പ

നാല് ചായയും നാല് പെണ്ണുങ്ങളും - Nalu chayayum nalu pennungalum

Image
ഓഫീസിലെ ടീ ടൈമിൽ അവർ നാല് പേരും നാല് ചായയുമായി മുഖാ മുഖം വന്നിരുന്നു. ജാനകി, സുശീല, ദെലീമ, രഹ്‌ന. ഇവര് പല പല സെക്ഷനിൽ ആണെങ്കിലും ചായക്കും, ലഞ്ചിനും ഒരുമിച്ചാണ് ഇരിപ്പ്. കുട്ടികൾ, ഭർത്താവ്, കുടുംബം, ഓഫീസ് ഇതൊക്കെ തന്നെയാണ് ഇവരുടെ ലോകം. നാല് പേരും ജോലിയും കുടുംബവും നന്നായി കൊണ്ട് പോകുന്നുമുണ്ട്. വർക്ക്‌ ചെയ്യുന്ന കംപ്യൂട്ടറിന്റെ സ്‌ക്രീനിന്റെ വെട്ടമോ, വീട്ടിലെ ട്യൂബ് ലൈറ്റിന്റെ വെട്ടമോ സ്ഥിരമായി ഏശുന്നതോ കൊണ്ടോ ആവാം കറുത്ത മുടികൾക്കിടയിൽ അകാല വെളുപ്പ് അങ്ങിങ്ങായി പതുങ്ങി വരുന്നുണ്ട്. അങ്ങനെ അവർ പതിവ് ഗോസിപ്പുകൾക്ക് ശേഷം, കുടിച്ച് കൊണ്ടിരിക്കുന്ന ചായയുടെ രുചിയെപ്പറ്റി സംസാരിച്ചു തുടങ്ങി. രഹ്‌നയാണ് തുടക്കമിട്ടത്. 'നമ്മള് ഇപ്പോൾ നാല് പേരും കുടിച്ച് കൊണ്ടിരിക്കുന്ന ചായക്ക്‌ ഒരേ രുചി ആണ് ഉള്ളത്. കാരണം ഇത് ഒരെ മെഷീനിൽ നിന്നെടുത്ത മെഷീൻ ചായ ആണ്'. എല്ലാവരും പയ്യെ ചായ കുടി നിർത്തിയിട്ട് രഹ്‌ന എന്താണ്‌ പറഞ്ഞു വരുന്നത് എന്നതിന് കാതോർത്തു. 'ഞാൻ ഇടക്ക് എന്റെ ഉമ്മ വീട്ടിൽ ഉണ്ടാക്കി തരുന്ന ചായയുടെ രുചി മിസ്സ്‌ ചെയ്യാറുണ്ട്. എങ്ങനൊക്കെ ഉണ്ടാക്കിയാലും ആ ടേസ്റ്റ് ഉണ്ടാവില്ല&#