വേരുകൾ തേടുന്ന റോസ് - Verukal Thedunna Rose (01)





















ഒന്ന്
റോസ്, യൂബർകാരോട് എപ്പോഴും പറയുന്ന ലാൻഡ് മാർക് ആണ് സിൽവർ ടോപ് അപാർട്മെന്റ്. കാരണം, താമസിക്കുന്ന സ്ഥലത്തെ ഏറ്റവും ഉയരം കൂടിയതും അറിയപ്പെടുന്നതുമായ ബിൽഡിംഗ്‌ ആണത്. തൊട്ടടുത്തൊക്കെ അത്രയും വലുതല്ലാത്ത ധാരാളം ഫ്ലാറ്റുകൾ, ചെറിയ അപ്പാർട്മെന്റുകൾ, മൂന്ന് നില, രണ്ട് നില, ഒരു നില കെട്ടിടങ്ങൾ അടുക്കി അടുക്കി നില്ക്കുന്നുണ്ട്. ഇതിനെ ഒക്കെ വേർ തിരിച്ചു കൊണ്ട് ഒരു കാറിനു പോകാൻ മാത്രം വിടവിൽ 'സിൽവർ ലെയിൻ റോഡ്' പോകുന്നു. ആ വഴിയിൽ കൂടെ ഒരു കാർ പോകുമ്പോൾ, സൈഡിൽ അകപ്പെട്ടു പോയ കാൽ നടക്കാരൻ ശ്വാസം പിടിച്ച് അടുത്തുള്ള മതിലിലേക്ക് ചാരി നിന്നെങ്കിൽ മാത്രമേ ശരീരത്തിൽ തൊടാതെ വാഹനത്തിനു പോകാൻ കഴിയൂ. ഈ അവസ്ഥ 200 മീറ്ററെ ഉള്ളൂ... അതിനിപ്പറവും അപ്പറവും മതിലുകൾ ഇല്ലാത്തതിനാൽ ഇരു വശങ്ങളിലും സ്ഥലമുണ്ട്. ഈ റോഡിലേക്കാണ് ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നും വരുന്ന കുഞ്ഞ് വഴികൾ വന്നു ചേരുന്നത്.

ഈ റോഡിന്റെ ഒരു വശത്ത് കൂടി കാന പോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കാനയുടെ പാളികൾ തമ്മിൽ കൂട്ടി മുട്ടി ചിരിക്കാറുണ്ട്. രാത്രിയാകുമ്പോൾ ഈ റോഡിനു ഇടയ്ക്കിടയ്ക്ക് പബ്ലിക്‌ പോസ്റ്റിലെ ലൈറ്റുകൾ തെളിയും. പകൽ പോലെ വെളിച്ചമാണ്. വാഹനങ്ങളുടെ പോക്ക് വരവുകൾ കുറയുമ്പോൾ കാനയിൽ നിന്നും പാറ്റകൾ ഇറങ്ങി വന്ന് റോന്തു ചുറ്റാറുണ്ട്. റോസിന്റെ താമസം ഈ 200 മീറ്റർ ഇടുങ്ങിയ റോഡിന്റെ സൈഡിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിലാണ്. ആ കെട്ടിടത്തിന്റെ ചെറിയ ഗേറ്റ് തുറന്നിറങ്ങുന്നതു ഈ റോഡിലേക്കാണ്. മെട്രോയുടെ പണി തീരും വരെയുള്ള താത്കാലിക താമസം മാത്രമാണ്. ഫാമിലി നാട്ടിൽ തന്നെ. പോകുന്നതും, വരുന്നതും കമ്പനി കാറിൽ തന്നെ. ഡ്രൈവറോട് ഈ റോഡിലേക്ക് കടക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ റോഡ് അവസാനിക്കുന്ന ടി എൻഡിൽ പാർക് ചെയ്തിരിക്കുന്ന വണ്ടിയുടെ അടുത്തേക്ക് റോസ് ചെല്ലാറാണ് പതിവ്.

ഉറക്കം കിട്ടാത്ത ഒരു അർദ്ധ രാത്രിയിൽ റോഡിലെ വെളിച്ചം നോക്കി രണ്ടാം നിലയിലെ കൈവരിയിൽ പിടിച്ച് കൊണ്ട് നിൽക്കുമ്പോൾ, കാനയിൽ നിന്നും രണ്ട് പാറ്റകൾ റോഡിലെ വെളിച്ചത്തിലേയ്ക്കു കേറി വന്നു. അങ്ങിങ്ങായി ചിതറി നടന്നിട്ട് ഒരിടത്തു നിന്നു. കുറച്ച് നിമിഷത്തേക്ക് അവർ എങ്ങോട്ടും പോകുന്നില്ല. അപ്പോഴാണ് കാനയുടെ വേറൊരു പാളിയിൽ നിന്നും ഒരു വലിയ ചൊറി തവള കേറി റോഡിലെ വെളിച്ചത്തേക്ക് വന്നത്. റോസ് കൈവരിയിൽ രണ്ട് കൈയും ബലം പിടിച്ച് തല കുറച്ചൂടെ താഴ്ത്തി കുറച്ച് കൂടി ശ്രദ്ധ കൊടുത്തു. തവളയെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല, പാറ്റകൾ അനങ്ങുന്നില്ല. തവള പയ്യെ അവരുടെ അടുത്തേക്ക് പയ്യനെ നീങ്ങി. അവയുടെ അടുത്ത് വന്ന് തല നീട്ടി വായ തുറന്ന് നാക്ക്‌ നീട്ടിയിട്ട് അൽപ നിമിഷം നോക്കിയിട്ട് നാക്ക്‌ ഉള്ളിലേക്ക് വലിച്ച് വായ അടച്ചു തിരിഞ്ഞിരുന്നു. പാറ്റകൾക്ക് അനക്കമില്ല. അനങ്ങാതെ അവരെ നോക്കാതെ തിരിഞ്ഞിരിക്കുന്ന തവള. നിമിഷങ്ങൾ ഇങ്ങനെ പോകുന്നു. ഇപ്പോൾ ഏതെങ്കിലും ഒരു വാഹനം വന്നാൽ രണ്ട് കൂട്ടരും കാനക്കുള്ളിലേക്കു പോകും. അല്ലെങ്കിൽ...

Comments

Unknown said…
നല്ല ഭാവന. Keep it up
Preji PK said…
നന്ദി... അടുത്ത ഭാഗത്തിലും ഇതിലെ വരണേ 😍😍😍😍
sheeba said…
preji ചുറ്റുപാടുകൾ നന്നായി നിരീക്ഷിക്കുന്നു
Preji PK said…
Thank you very much🥰🙏😍

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു