രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)






ട്രിപ്പ് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി ചങ്കിന്റെ എറണാകുളം റൂമിലെത്തി. നാട്ടിൽ പറഞ്ഞേക്കുന്നത് ഗോവക്ക് സോളോ ട്രിപ്പ്‌ പോകുവാണെന്നാണ്. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് ചങ്കിന്റെ താമസം. പോകാനും വരാനും വീടിന്റെ വെളിയിൽ നിന്ന് മുകളിലെ നിലയിലേക്ക് ഗോവണിപ്പടി സെറ്റ് ചെയ്തിട്ടുണ്ട്. ചങ്ക് ഒരു ഐ. റ്റി. കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു കല്യാണം കഴിക്കാനുള്ള തത്രപ്പാടിലാണ്. ട്രിപ്പിന് ആ താമസവും സെറ്റപ്പും ഒക്കെ നന്നേ പിടിച്ചു. ഇന്റർവ്യൂ ആണെന്ന് പറഞ്ഞു കുറച്ച് ദിവസം ഇവിടെ കൂടണം. അവിടെ നിക്കാനുള്ള മെയിൻ കാരണം, റൂമിൽ നിന്ന് ഇറങ്ങി നോക്കുമ്പോൾ തന്നെ കുറച്ച് മാറി ബസ് സ്റ്റോപ്പ്‌ കാണാം. രാവിലെ സ്ഥിരം വരുന്ന രണ്ട് ഗേൾസിനെ ട്രിപ്പ്‌ ഓട്ടോട്യൂൺ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെറിയ നോട്ടങ്ങളൊക്കെ തിരിച്ചു കിട്ടുന്നുണ്ട്. ട്രിപ്പിന് ട്രിപ്പ്‌ മൂഡായി.


ഒരു ദിവസം രാവിലെ ചങ്ക് ജോലിക്ക് പോയിക്കഴിഞ്ഞു ട്രിപ്പ്‌ ഓട്ടോട്യൂണിൽ മുഴുകി നിൽക്കുമ്പോൾ റൂമിനുള്ളിൽ ഒരു ആളനക്കം. ചെന്ന് നോക്കുമ്പോൾ ഒരുത്തൻ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്നു. ട്രിപ്പ്‌ കലിപ്പായി "ആരാടാ... എന്താടാ..." കുറച്ച് തെറിയും പറഞ്ഞു അവനെ അടിക്കാൻ പിടിച്ചു. അപ്പോൾ അവൻ പറഞ്ഞു... "ചേട്ടാ ഒന്നും ചെയ്യല്ലേ... ഞാൻ ഒരു പാവമാ..." എന്നിട്ട് വെളിയിലേക്ക് ബസ് സ്റ്റോപ്പിൽ നോക്കിക്കൊണ്ട്... "ഞാൻ ആ ബസ് കാത്ത് നിൽക്കുന്ന രണ്ട് പെൺകുട്ടികളുടെ കൂടെ വർക്ക്‌ ചെയ്യുന്നതാ... ചേട്ടൻ കുറച്ച് ദിവസമായി അവരെ നോക്കുന്നത് അവർ കണ്ടാരുന്നു. അതിൽ ഒരാൾക്ക് ചേട്ടനെ ഇഷ്ടമായി. പേരും, ഡീറ്റൈൽസും, ഇൻസ്റ്റാ ഐഡി യും ചോദിച്ചോണ്ട് വരാൻ പറഞ്ഞു. പിന്നെ ചേട്ടന്റെ ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ, ലൈസൻസോ തന്ന് വിടാൻ പറഞ്ഞു. അവര് ഒരു പ്രത്യേക വൈബ് ഉള്ള പിള്ളേരാ... ഞാൻ അത് കൊടുത്ത് കഴിയുമ്പോൾ ഒന്നും അറിയാത്ത മട്ടിൽ "ഇത് ചേട്ടന്റെ ഐഡി കാർഡാണോ എന്ന് ചോദിച്ചു ചേട്ടനെ മുട്ടാനാ പ്ലാൻ" അത്രയും അവൻ പറഞ്ഞു ഒപ്പിച്ചു... ട്രിപ്പ്‌ വേറെ ലെവൽ ട്രിപ്പ്‌ ആയി. ഇഷ്ടമാണേൽ എന്തിന് ഐഡി കാർഡുകൾ... നേരിട്ട് പോയി മുട്ടിയേക്കാം. ട്രിപ്പ്‌ സ്റ്റെപ് ഓടിയിറങ്ങി ബസ് സ്റ്റോപ്പിൽ എത്തി.


രണ്ടു പേരും അവിടെ നിൽപ്പുണ്ട്. ട്രിപ്പ്‌ രണ്ടു പേരോടുമായി... ആർക്കാണ് എന്നെ കൂടുതൽ ഇഷ്ടം... പറഞ്ഞോളൂ... ഇത് കേട്ട് രണ്ടു പേരും ഒന്നും അറിയാത്ത പോലെ ഏതാടാ ഈ "മോർണിങ് കോഴി" എന്ന ഭാവത്തിൽ നിൽപ്പാണ്. അതിൽ ഒരാൾ കട്ട ഭാവത്തിൽ "ചേട്ടോ... രാവിലത്തെ തീറ്റയ്ക്ക് ഇറങ്ങിയതാണോ? ഇത് പെട്ടന്നൊന്നും ദഹിക്കുന്ന തീറ്റ അല്ല. വല്ല കോളേജിന്റെ മുറ്റത്ത് പോയി കൊത്തി നോക്ക്... വല്ല വേസ്റ്റ് തീറ്റയെങ്കിലും കിട്ടും.... ട്രിപ്പിന് കിളി പോയി ത്തുടങ്ങി.. നേരത്തെ നടന്ന സംഭവം അവരോട് പറഞ്ഞു... പിള്ളേര് ഇത് കേട്ട് ചിരി തുടങ്ങി... ചേട്ടൻ ഒരു മ്യാരക മണ്ടൻ ആണല്ലേ... അതിൽ ഒരു പെണ്ണ് പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു... ട്രിപ്പ്‌ റൂമിലേക്ക് ചാടി ഓടി...


ചങ്കിന്റെ ലാപ് ടോപ് മുതൽ ട്രിപ്പിന്റെ ചിലന്തി വല പോലെ ആയ നിക്കർ വരെ ലവൻ തൂത്ത് വൃത്തിയാക്കിക്കൊണ്ട് പോയി...


- Preji.PK

Comments

Popular posts from this blog

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു