അഞ്ചു രൂപാ നോട്ട്‌ - anchuroopa note


കുറച്ചു ദിവസം ദിവസം മുൻപു വരെ ഞെരിഞ്ഞമരുന്ന പേഴ്സിന്റെ ബാത്ത്‌ റൂമിൽ കീറ്റലും, തുന്നലും, ഒട്ടീരുമായി പുറം ലോകം കാണാതെ മുഷിഞ്ഞ അഞ്ചു രൂപാ നോട്ട് അന്ത്യശ്യാസം വലിക്കുകയായിരുന്നു. പേഴ്സിന്റെ ബെഡ്‌ റൂമിൽ 100, 50തും എപ്പോഴും പുതു യാത്രക്കുള്ള ഒരുക്കമാണു. കിച്ചണിലുള്ള 10 രൂപകൾ മാറി മാറി പണി എടുത്തു കൊണ്ടേയിരുന്നു. 500 എപ്പോഴും ഹാളിൽ വിശ്രമത്തിൽ ആയിരിക്കും. 1000 പേഴ്സിന്റെ ബാൽക്കണിയിൽ കാവലായി നിൽക്കും, ഇടക്കു ബാത്‌ റൂമിലേക്ക്‌ വരുന്ന 500 ഉം, 1000 ഉം, അഞ്ചു രൂപാ നോട്ടിനെ പുച്ഛത്തോടെ നോക്കും. ഒരു പാട്‌ യാതനകൾ അനുഭവിച്ചാണു അഞ്ചു രൂപാ നോട്ടിനു ഒരു കിടപ്പാടം ഈ പേഴ്സ്‌ കൊടുത്തത്‌. ഇനി ഒരു യാത്രക്കുള്ള ആരോഗ്യം അനുവദിക്കില്ലാത്തതിനാൽ ആട്ടും, കുത്തു വാക്കും കേട്ട്‌ സഹിച്ച്‌ കഴിയവെ ആണു ഒരു ദിവസം പൊടുന്നനെ വലിയ വായിൽ കരഞ്ഞു കൊണ്ട്‌ 500 ഉം, 1000 ഉം 5രൂപായുടെ അടുക്കലേക്ക്‌ വന്ന് വീണു കരഞ്ഞത്‌.

തന്റെ ശരീരത്തിലേ അഴുക്ക്‌ അവരുടെ പളു പളുത്ത്‌ മേനിയിൽ പടരണ്ടാ എന്നു കരുതി 5രൂപാ നോട്ട്‌ ഏന്തി വലിഞ്ഞു നിരങ്ങി നീങ്ങി. അതു കണ്ട 500ഉം, 1000ഉം അഞ്ചു രൂപായുടെ കാലിൽ വീണു കരഞ്ഞു കൊണ്ട്‌ പറഞ്ഞു. "ഞങ്ങളോട്‌ ക്ഷമിക്ക്‌, യാത്ര ചോദിക്കാനാണു വന്നത്‌, ഇനി നമ്മൾ ഒരിക്കലും കാണില്ല. ഇനി ഞങ്ങൾക്ക്‌ യാത്രകളില്ല, ഒരടയാളം പോലും ബാക്കി വെക്കതെ നിർബദധിത ആത്മഹത്യ ആണു, പണ്ടൊക്കെ എവി ടെങ്കിലും വെചു കാണാമെന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. ഇനി അങ്ങനൊന്നില്ല" അത്രയും പറഞ്ഞു അവർ യാത്രയായി. പെട്ടെന്ന് തന്നെ ബെഡ്‌ റൂമിലേയും, അടുക്കളയിലേയും ആരവം ഒഴിഞ്ഞു. ചില്ലറ കിലുക്കവും അലയടിച്ചു പോയി. എങ്ങും നിശബ്ദത മാത്രം.

അൽപ്പ സമയം കഴിഞ്ഞപ്പോൾ യജമാനൻ 5രൂപാ നോട്ടിനെ ശ്രദ്ധ യോടെ എടുത്ത്‌, അടുക്കളയിൽ വെച്ചു, കുറച്ച്‌ കഴിഞ്ഞു ബെഡ്‌ റൂമിൽ കിടത്തി, പിന്നെ ഹാളിലൂടെ ബാൽക്കണിയിലെക്ക്‌ നിർത്തി. ഒരിക്കലും പുറം ലോകം കാണില്ല എന്നു കരുതിയ അഞ്ചു രൂപാ നോട്ട്‌ പുത്തൻ ഉണർവ്വു പകർന്ന് അങ്ങനെ നിന്നു. ഒരുപാട്‌ നേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. മനസ്സില്ലാ മനസ്സോടെ യജമാനൻ അഞ്ചു രൂപാ നോട്ടിനെ പേഴ്സിൽ നിന്നും യാത്രയാക്കി. ഇപ്പോൾ ആ മുഷിഞ്ഞ അഞ്ചു രൂപാ നോട്ട്‌ യാത്രയിലാണു. തന്റെ പ്രതാപ കാലത്ത്‌ പോലും പോകാൻ പറ്റാത്ത ഇടങ്ങളി ലൊക്കെ വൻ സ്വീകാര്യത ആണു. പക്ഷെ അവൻ ഒരിക്കലും അഹങ്കരിച്ചില്ല. കാരണം അവനറിയാം വളരെപ്പെട്ടെന്ന് തന്നെ പഴയതിലും ഭീകരമായ അവസ്തയിൽ അവൻ എത്തിച്ചേരുമെന്ന്.

അതിനാൽ ഓരോ യാത്രയിലും അവൻ തിരഞ്ഞു കൊണ്ടിരുന്നു. ഈ സൗഭാഗ്യം ഒരുക്കി തന്ന, അവന്റെ കാലിൽ വീണു കരഞ്ഞ ആ 500 നെയും, 1000 ത്തിനെയും...

Comments

Popular posts from this blog

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

ചൊറിയൻ പുഴു