Tuesday, March 24, 2015

ൻ-ചാവ്

ൻ-ചാവ് 
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു പുകക്കായി അലഞ്ഞ ഞാൻ
പുക ചുരുളുകളുടെ അധിപനായി
പുക നിറഞ്ഞു തളിർത്ത താടിയും മുടിയും
എനിക്കിന്നൊരലങ്കാരമായി
ചിലർ എനിക്ക് കാണിക്കയായി
പൊതിക്കെട്ടുകൾ അർപ്പിച്ചു
പുകയെ ജീവിതമാക്കിയവർ
എനിക്ക് പിന്നിൽ അണികളായി
ഞാൻ ആരാണെന്ന അന്വേഷണം
"ൻ-ചാവ്" എന്ന വിളിയിൽ അലിഞ്ഞു
പക്ഷെ അവൻ വന്നത് വേറൊന്നിനായിരുന്നു
അവനിൽ ഞാൻ ആരാണെന്നറിയാൻ
എന്റെ ചെവിയിൽ അവൻ മന്ത്രിച്ചത്
"ൻ-ചാവ്" എന്നായിരുന്നില്ല
ആ മന്ത്രണം 'എന്റെ അച്ഛൻ' എന്നായിരുന്നു
അത് അന്റെ എല്ലാ സിരകളിലും വേദന ചിതറി
പിന്നീടൊരിക്കലും ഒരു പുക ചുരുളിനും
എന്നെ മത്ത്‌ പിടിപ്പിക്കാൻ കഴിഞ്ഞില്ല
പൊതിക്കെട്ടുകൾ കൂമ്പാരമായി എന്നെ മൂടി തുടങ്ങി
അതിനുള്ളിൽ ഇരുന്ന് അവന്റെ വിളിക്കായി കാതോർത്തു
പൊതിക്കെട്ടുകൾ കുന്നോളം വളർന്നു മൂടി
'എന്റെ അച്ഛൻ' എന്ന മന്ത്രണം വീണ്ടും കേട്ടു
എല്ലാ ആചാരനിഷ്ടാനങ്ങളോടെ
അവൻ ആ കൂന്നിലെക്ക് കൊള്ളി വെച്ചു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പ്രജി.PK